നമ്മുടെ നാട്ടിൽ ഇടക്കിടക്ക് സീസണൽ ഫുഡ് ഐറ്റംസ് വന്നു പോകാറുണ്ട്.സോഷ്യൽ മീഡിയയുടെ ഈ കാലത്ത് വളരെ പെട്ടെന്ന് തന്നെ ഇത് ഒട്ടനവധി ആളുകളിലേക്ക് എത്തുകയും ചുരുങ്ങിയ കാലത്തേക്ക് വലിയ ഡിമാൻഡും ഉണ്ടാകും.അതിന് ഉദാഹരണമാണ് ഫുൾ ജാർ സോഡാ.കഴിഞ്ഞ വർഷം ഈ സമയത്ത് വലിയ തരംഗം സൃഷ്‌ടിച്ച ഒന്നായിരുന്നു ഫുൾ ജാർ സോഡാ.ഇപ്പോൾ അതിന്റെ അനക്കം കൂടി ഇല്ല.ഈ വർഷം അത് പോലെ വന്നിരിക്കുന്ന ഒരു ഐറ്റം ആണ് ബക്കറ്റ് ചിക്കൻ.കഴിഞ്ഞ വർഷം കുറച്ചു ആളുകൾ ട്രൈ ചെയ്തിരുന്നുവെങ്കിലും സംഭവം വൈറൽ ആവുന്നത് ഈ വർഷം ആണ്.ചിക്കൻ മസാല ഒക്കെ പുരട്ടി കമ്പിൽ കുത്തി വെച്ച് അതിനു മുകളിൽ ബക്കറ്റ് വെച്ച് മൂടി മുകളിൽ തീയിട്ട് വേവിച്ചെടുക്കുന്ന ഐറ്റം ആണ് ബക്കറ്റ് ചിക്കൻ.ഈ വർഷം ഒട്ടനവധി ആളുകൾ ആണ് ബക്കറ്റ് ചിക്കൻ ട്രൈ ചെയ്തത്.
സാധാരണ ഗതിയിൽ ബക്കറ്റ് ചിക്കൻ കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല .എന്നാൽ ചില ആളുകൾ ബക്കറ്റ് ചിക്കൻ ഉണ്ടാക്കുമ്പോൾ കുത്തി നിർത്തുവാൻ പ്ലാസ്റ്റിക്ക് പൈപ്പ് ഉപയോഗിക്കുന്നതായി കണ്ടു.ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.ചൂടാകുമ്പോൾ ഈ പ്ലാസ്റ്റിക്ക് പൈപ്പ് ഉരുകുവാനും ചിക്കനിൽ പറ്റി പിടിക്കുവാനും സാധ്യത ഉണ്ട്.അത് കൊണ്ട് ബക്കറ്റ് ചിക്കൻ ട്രൈ ചെയ്യുന്നവർ ചിക്കൻ ഒരിക്കലും പൈപ്പിൽ കുത്തി നിർത്തരുത്.