Advertisement
ടിപ്സ്

സൌജന്യ ഡാറ്റ ,രണ്ട് വര്‍ഷം വാലിഡിറ്റി പിന്നെ ഫുള്‍ ടോക്ക് ടൈമും

Advertisement

സൌജന്യ ഡാറ്റ ,രണ്ട് വര്‍ഷം വാലിഡിറ്റി പിന്നെ ഫുള്‍ ടോക്ക് ടൈമും ആയി നമ്മുടെ സ്വന്തം ബി എസ് എന്‍ എല്‍.ജിയോ വന്നതിനു പിന്നാലെ എല്ലാ നെറ്റ് വര്‍ക്കുകളും കിടിലന്‍ ഓഫറുകളും ആയി മുന്നോട്ട് വന്നു.ഇപ്പോള്‍ ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍ വന്നതിനു പിന്നാലെ അതിനോടു സാമ്യമുള്ള മൂന്നു മാസ ഓഫറുകളും ആയി മറ്റു നെറ്റ് വര്‍ക്കുകളും രംഗതെത്തിയിരുന്നു.

>>മോട്ടോ ജി ഫൈവ് പ്ലസ്‌ ഇപ്പോള്‍ ആമസോണ്‍ വഴിയും

എന്നാല്‍ ഇപ്പോള്‍ ഒരു കിടിലന്‍ ഓഫറും ആയി നമ്മുടെ ബി എസ് എന്‍ എല്‍ വീണ്ടും ഞെട്ടിച്ചു.മേള സ്പെഷ്യല്‍ ഓഫര്‍ എന്നാണ് പുതിയ ഓഫറിന്‍റെ പേര് .ഈ ഓഫറിന്റെ ഭാഗമായി എല്ലാ പ്രീ പെയിഡ് ഉപഭോക്തകള്‍ക്കും സൌജന്യ സിം കാര്‍ഡും കമ്പനി നല്‍കുന്നു.സൌജന്യ സിം കാര്‍ഡ്‌ ഈ മാസം 31 വരെ സ്വന്തമാക്കാം.ഈ ഓഫറിന്റെ കീഴില്‍ റീ ചാര്‍ജ് ചെയ്യുമ്പോള്‍ 110 രൂപ, 220 രൂപ, 500 രൂപ എന്നീ തുകള്‍ക്ക് ഫുള്‍ ടോക് ടൈമും കൂടാതെ ഒരു ജി ബി സൌജന്യ ഡാറ്റയും ലഭിക്കുന്നു.

>>ഗൂഗിൽ ‘ഡേ ഡ്രീം വ്യു’ വി ആർ ഇന്ത്യൻ വിപണിയിലെത്തി

Advertisement
Advertisement