കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്ന ഒരു വെബ് ബ്രൗസർ ആണ് ഗൂഗിൾ ക്രോം .അത് കഴിഞ്ഞാൽ പിന്നെ കുറച്ചു വിഭാഗം ആളുകൾ മോസില്ലയും സഫാരിയും ഒക്കെ ഉപയോഗിക്കുന്നു.ഈ ബ്രൗസറുകൾ എല്ലാം തന്നെ നമ്മെ ഉപയോഗപെടുത്തി പണം ഉണ്ടാക്കുന്നു.പരസ്യങ്ങൾ കാണിച്ചും യൂസറുടെ ഡാറ്റ കളക്റ്റ് ചെയ്തുമൊക്കെ ആണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്.അവരുടെ പ്രോഡക്ട് ഉപയോഗിക്കുന്ന നമ്മളെ വിറ്റു അവർ പണം ഉണ്ടാക്കുന്നു.ഇന്റർനെറ്റിന്റെ ലോകത്ത് പ്രൈവസി എന്നതും വെറും കോമഡി മാത്രം ആണ്.നമ്മുടെ സ്വകാര്യ വിവരങ്ങൾ ആണ് ഇവർക്കൊക്കെ തന്നെ ആവശ്യവും. ഈ ഒരു സന്ദർഭത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം നാം ഇന്റർനെറ്റ് ഉപയോഗിക്കുവാനായി ആശ്രയിക്കുന്ന വെബ് ബ്രൗസർ സുരക്ഷിതമായത് തിരഞ്ഞെടുക്കുക ,എന്തിനും ഏതിനും ആപ്പുകൾ ഉപയോഗിക്കുന്നതിനു പകരം വെബ് വേർഷൻ ഉപയോഗിക്കുക തുടങ്ങിയവയാണ്.ഉദാഹരണത്തിന് ഫേസ്ബുക്കും യൂട്യൂബും ഒക്കെ ഉപയോഗിക്കുവാൻ അവരുടെ ആപ്പ് വേണം എന്നില്ല .മൊബൈൽ ബ്രൗസറിൽ വെബ് ആപ്പ് ലോഡ് ചെയ്‌തു മൊബൈൽ ആപ്പ് ഉപയോഗിക്കുന്ന അതെ ഫീലിൽ ഉപയോഗിക്കുവാൻ സാധിക്കും.ഇനി വേണ്ടത് നല്ലൊരു വെബ് ബ്രൗസർ ആണ്.
നമ്മുടെ സ്വാകാര്യത ഉറപ്പു വരുത്തുന്ന ,ആവശ്യമെങ്കിൽ പരസ്യം സ്വീകരിച്ചു അവർക്ക് കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം നമുക്ക് നൽകുന്ന ഒരു ബ്രൗസർ ആണ് ബ്രേവ്.സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ആണിത്.എല്ലാ പ്ലാറ്റ് ഫോമിലും ലഭ്യമായതിനാൽ സിങ്ക് ചെയ്തു മൊബൈലിലും പിസി യിലും എല്ലാം ഉപയോഗിക്കാം.ഗൂഗിൾ ക്രോം പ്രവർത്തിക്കുന്ന ക്രോമിയം പ്ലാറ്റ്‌ഫോമിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ ക്രോമിലെ എല്ലാം എക്സറ്റൻഷനുകളും ഇതിലും വർക്ക് ചെയ്യും.
ങേ ക്രോമിയം പ്ലേറ്റ് ഫോം തന്നെ ആണ് പിന്നെന്തിനാ ബ്രേവ് ക്രോം തന്നെ പോരെ ? പ്ലാറ്റ് ഫോം ഒന്നാണെങ്കിലും വർക്കിങ് മോഡലും ഫീച്ചറുകളും ഒക്കെ വ്യത്യസ്തമാണ്.അവ എന്തൊക്കെ ആണെന്ന് നോക്കാം.
1 ) നാം ക്രോം ഉപയോഗിച്ച് പല പല വെബ്സൈറ്റുകളിൽ കയറുമ്പോൾ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പലതരം പരസ്യങ്ങൾ കാണിക്കാറുണ്ട്.ചില വെബ്‌സൈറ്റുകൾ ആകട്ടെ പരസ്യങ്ങൾ വഴി മാൽവെയർ ഇൻസ്റ്റാൾ ചെയ്തു നമ്മെ കുഴപ്പത്തിലാക്കുന്നു.ബ്രേവ് ഉപയോഗിക്കുക വഴി ഇതിൽ നിന്നും മോചനം നേടുവാനായി സാധിക്കും.ഡിഫോൾട്ട് ആയി തന്നെ ഇതിൽ ആഡ് ബ്ലോക്കർ ഉള്ളതിനാൽ പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യും
2 ) മറ്റൊന്നാണ് നാം സന്ദർശിക്കുന്ന വെബ് സൈറ്റുകളിലെ ട്രാക്കിംഗ് കോഡുകൾ. നമ്മുടെ ലൊക്കേഷൻ ,ഇന്ട്രെസ്റ്റ് പോലുള്ള സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്യുവാൻ ഭൂരിഭാഗം വെബ്സൈറ്റുകളിലും ട്രാക്കിങ് കോഡുകൾ ഉണ്ടാകും.ബ്രേവ് ബ്രൗസർ ഈ ട്രാക്കിങ് കോഡ് ബ്ലോക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ പ്രൈവസി സംരക്ഷിക്കപ്പെടുന്നു.
3 ) മറ്റൊന്ന് ആണ് സ്പീഡും ടൈമും.നാം കയറുന്ന വെബ്സൈറ്റുകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പരസ്യങ്ങളും ട്രാക്ക് കോഡും ബ്ലോക്ക് ചെയ്യുന്നത് വഴി മറ്റു ബ്രൗസറുകളെക്കാളും സ്പീഡിൽ വെബ്പേജുകൾ ലോഡ് ആവുകയും നമ്മുടെ വിലപ്പെട്ട ടൈം സേവ് ചെയ്യുകയും ചെയ്യുന്നു
4 ) മറ്റൊരു പ്രധാന അട്ട്രാക്ഷൻ ആണ് ബ്രേവ് ആഡ്‌സ്.ഇത് പുതിയൊരു പരസ്യ മോഡൽ ആണ്.നിങ്ങൾ സെറ്റിങ്സിൽ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ,നിങ്ങൾക്ക് ഡിസ്റ്റർബ് ഇല്ലാത്ത രീതിയിൽ ഉള്ള പരസ്യങ്ങൾ നോട്ടിഫിക്കേഷൻ രീതിയിൽ വരുകയും ,പരസ്യത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 70 % നിങ്ങൾക്ക് തരുകയും ബാക്കി 30 % കമ്പനി എടുക്കുകയും ചെയ്യുന്നു.ക്രോമും ,ഫേസ്ബുക് പോലുള്ള ആപ്പുകൾ ഇത്രയും കാലം ഉപയോഗിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി എന്ന് ചിന്തിക്കുക.അവർക്ക് കിട്ടേണ്ടത് കിട്ടുന്നുമുണ്ട്.
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ കിട്ടുന്ന പരസ്യ വരുമാനം അവരുടെ തന്നെ ക്രിപ്റ്റോ കറൻസി ടോക്കണുകളുടെ രൂപത്തിൽ uphold wallett ലേക്ക് സ്വീകരിക്കകയും ചെയ്യാം.പിൻവലിക്കാതെ BAT ൽ തന്നെ സേവ് ചെയ്യുന്നതാണ് നല്ലത്.നാളെ ഒരുപക്ഷെ BAT ബിറ്റ്‌കോയിൻ പോലെ വളർന്നാലോ 🙂
മാത്രമല്ല നിങ്ങൾക്ക് സ്വന്തമായി വെബ്സൈറ്റുകൾ ഉണ്ടെകിൽ ബ്രേവ് ക്രിയേറ്റേഴ്സ് പ്ലാറ്റ്‌ഫോമിൽ ആഡ് ചെയ്താൽ നിങ്ങൾ ബ്രേവ് വെരിഫൈഡ് ക്രിയേറ്റർ ആവുകയും നിങ്ങൾ അനുവദിച്ചാൽ നിങ്ങളുടെ വെബ്സൈറ്റിൽ യൂസർ നു ഒരു ശല്യവും ഉണ്ടാക്കാത്ത വിധം നോട്ടിഫിക്കേഷൻ രീതിയിൽ പരസ്യം കാണിക്കുകയും അത് വഴിയും നിങ്ങൾക്ക് വരുമാനം ഉണ്ടാക്കുവാൻ സാധിക്കുകയും ചെയ്യും.മാത്രമല്ല ബ്രേവ് വെരിഫൈഡ് ക്രിയേറ്റർ ആവുക വഴി മറ്റു ബ്രേവ് യുസേഴ്‌സിന് നിങ്ങൾക്ക് ടിപ്പ് നൽകുവാനുള്ള സൗകര്യവും ലഭിക്കുന്നു.
നിങ്ങൾക്ക് വെബ് സൈറ്റുകൾ ഇല്ല യൂട്യൂബ് ചാനൽ ആണ് ഉള്ളതെങ്കിലും നിങ്ങൾക്ക് ബ്രേവ് ക്രിയേറ്റർ ബാഡ്ജ് നേടിയെടുക്കുവാനും നിങ്ങളെ ഇഷ്ട്ടമുള്ള മറ്റു ബ്രേവ് യൂസേഴ്‌സിൽ നിന്നും എളുപ്പത്തിൽ ടിപ്പ് വാങ്ങുവാനും സാധിക്കുന്നു.
മറ്റൊന്നാണ് ഹോം പേജിലെ മനോഹരമായ വാൾ പേപ്പർ നിങ്ങൾ കാണുക വഴി നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം.ഹോം പേജിലെ വാൽ പേപ്പറുകൾ മാറിക്കൊണ്ടിരിക്കും .ഇത് നമുക്ക് ഓരോ വട്ടം ബ്രൗസർ ഓപ്പൺ ചെയ്യുമ്പോഴും പുതിയ ഒരു ബ്രൗസിംഗ് ഫീൽ പ്രൊവൈഡ് ചെയ്യും എന്ന് മാത്രമല്ല ഇടക്ക് വരുന്ന സ്‌പോൺസേർഡ് ബാക്ക്ഗ്രൗണ്ട് വാൾ പേപ്പർ നാം കാണുക വഴി നമുക്ക് അതിൽ നിന്നും വരുമാനവും ലഭിക്കുകയും ചെയ്യുന്നു..
നിങ്ങൾ ബ്രേവ് ബ്രൗസർ ഉപയോഗിച്ചു തമാശക്ക് ആണെങ്കിലും ഫേസ്‌ബുക്കും ,യൂട്യൂബും ,മറ്റു നിങ്ങൾ സ്ഥിരമായി കേറുന്ന വെബ്സൈറ്റുകളും ഒന്ന് ഉപയോഗിച്ചു നോക്കുക.എന്നിട്ട് ബ്രേവിന്റെ ഹോം പേജ് നോക്കുക.അതിലൊക്കെ ഒളിപ്പിച്ചു വെച്ചിരുന്ന എത്ര ട്രാക്കിങ് കോഡുകളും പരസ്യങ്ങലും ബ്ലോക്ക് ചെയ്തു എന്നും ,നിങ്ങളുടെ എത്ര സമയം ഇതുവഴി സേവ് ചെയ്തു എന്നും നിങ്ങൾക്ക് കാണുവാനായി സാധിക്കും.
NB : ഇത് കേട്ട് ജോലി രാജി വെച്ച് ബ്രേവിൽ നിന്നും പണമുണ്ടാക്കി ജീവിക്കാം എന്ന് ആരും മനസ്സിൽ വിചാരിക്കരുത്.ചെറിയ ചെറിയ തുകകൾ ആണ് ഇതുവഴി ലഭിക്കുന്നത്.എനിക്ക് നിലവിൽ മാസം 2 $ നടുത്തു ആണ് ലഭിക്കുന്നത്.ഇത് ആർക്കു വേണം എന്നാണു ചിന്തയെങ്കിൽ 🙂 ഒന്നും കിട്ടാതിരിക്കുന്നതിലും നല്ലതാണ് എന്തെങ്കിലുമൊക്കെ കിട്ടുന്നത്.നിലവിൽ തന്നെ എത്ര വർഷം ആയി കാണും നാം ക്രോം ഉപയോഗിക്കാൻ തുടങ്ങിയിയിട്ട്.ഈ കിട്ടുന്ന ചെറിയ ചെറിയ തുക വർഷങ്ങൾ കഴിയുമ്പോൾ വലിയ വലിയ തുക ആകും .മാത്രമല്ല BAT ക്രിപ്റ്റോ കറൻസിയുടെ മൂല്യം കൂടുന്നതിന് അനുസരിച്ചു ഈ ചെറിയ തുക വീണ്ടും വീണ്ടും വളരും.
ഫേസ്ബുക്കിന്റെയും ,ഫ്ലിപ്കാർട്ടിന്റെയും ഒക്കെ മൊബൈൽ ആപ്പ് കളഞ്ഞിട്ട് ബ്രേവ് ബ്രൗസറിൽ വെബ് ആപ്പ് ലോഡ് ചെയ്തു ഉപയോഗിച്ച് നോക്ക്.വിത്യാസം ഫീൽ ചെയ്യും.ഡൌൺലോഡ് ചെയ്യുവാൻ