വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും വലിയ ആശ്വാസം എന്നത് നാട്ടിലേക്ക് വിളിക്കുക എന്നതാണ്.നാട്ടിലേക്ക് വിളിക്കാൻ 2 വഴികൾ ആണ് പ്രധാനമായും ഉള്ളത്.ഒന്ന് പണം മുടക്കി വിളിക്കുക ,മറ്റൊന്ന് ഇന്റർനെറ്റിന്റെ സഹായത്തോടു കൂടി വിവിധ ആപ്പുകൾ ഉപയോഗിച്ച് വിളിക്കുക .ഇന്നിപ്പോൾ എല്ലാവരും തന്നെ ഉപയോഗപ്പെടുത്തുന്നത് രണ്ടാമത്തെ ഓപ്‌ഷൻ ആണ് .ഇതിനായി നമുക്ക് ഒട്ടനവധി ആപ്പുകൾ ഉണ്ട് .ഫേമസ് ആപ്പുകൾ ആയ വാട്സ് ആപ്പും ,ഐഎംഒ യും ഒക്കെ കിടിലൻ ആണെങ്കിലും മിക്ക ഗൾഫ് രാജ്യങ്ങളിലും അത് ബ്ലോക്ക് ആണ്.പിന്നെ VPN ഉപയോഗിക്കുക എന്നതൊക്കെ സാധാരണ ഒരാൾക്ക് പറ്റിഎന്ന് വരില്ല മാത്രമല്ല ഇത് നിയമവിരുദ്ധവും ആണ്.
ഇന്റർനെറ്റ് കോളിങിനായി ബ്ലോക്ക് ആവാത്ത ആപ്പുകൾ ഉണ്ടെങ്കിലും ഇവക്ക് ഒന്നെങ്കിൽ ക്ലാരിറ്റി കാണില്ല അല്ലെങ്കിൽ കുറച്ചു നേരം മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ ,പിന്നീട് ഉപയോഗിക്കാൻ പണം ആവശ്യപ്പെടും.എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ബ്ലോക്ക് ചെയ്യാത്ത നാലാൾ അടിപൊളി ക്ലാരിറ്റി ഉള്ള ഒരു ആപ്പ് നമുക്ക് പരിചയപ്പെടാം.ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു.
ബോട്ടിം എന്നാണ് ഈ ആപ്പിന്റെ പേര് .പ്ലെയ് സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നമുക്ക് സൗജന്യമായി ഇത് ഡൌൺലോഡ് ചെയ്യുവാനായി സാധിക്കും.ലോകത്തെവിടേക്കും നമുക്ക് ഈ ആപ്പ് ഉപയോഗിച്ച് സൗജന്യമായി വീഡിയോ ഓഡിയോ കോളുകൾ ചെയ്യുവാനായി സാധിക്കും.വാട്സ് പോലുള്ള ഇന്റർഫേസ് ആയതിനാൽ ഉപയോഗിക്കുവാനും വളരെ എളുപ്പമാണ്.
2G, 3G, 4G വൈഫൈ നെറ്റ് വർക്കുകളിൽ എല്ലാം തന്നെ ഈ ആപ്പ് സപ്പോർട്ട് ആകും.നെറ്റ് വർക്ക് സ്ലോ ആണെകിൽ കൂടി നിങ്ങൾക്ക് ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയിൽ ഓഡിയോ വീഡിയോ കോളുകൾ ചെയ്യുവാനായി സാധിക്കും എന്നത് ഈ ആപ്പിന്റെ പ്രതേകത ആണ്.500 ആളുകളെ ആഡ് ചെയ്ത് ഗ്രൂപ്പ് ചാറ്റും ചെയ്യുവാനായി സാധിക്കും.മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ ഡാറ്റ ചാർജ് മാത്രം നിങ്ങൾ മാനേജ് ചെയ്‌താൽ മതി.ബാക്കി ഒക്കെ പൂർണ്ണമായും സൗജന്യമാണ്.