കടലിന് തീരാകൗതുകമാണ്. എത്ര നോക്കിനിന്നാലും മതിയാകാത്ത കൗതുകവും സൗന്ദര്യവും. അതുകൊണ്ടുതന്നെയാകും കണ്ടവര്‍ വീണ്ടും കടലുകാണാന്‍ വരുന്നത്. കടൽ കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ് എല്ലാവർക്കും പോകാനും സാധിക്കും.എന്നാൽ കടലിന്റെ അടിത്തട്ട് ഒന്ന് പോയി കണ്ടാലോ?അതെങ്ങനെ കാണാൻ ആണ് നീന്തൽ അറിയില്ല,ശ്വാസം മുട്ടില്ലേ ?ഇതൊക്കെ ആവും ചോദ്യങ്ങൾ.ഈ ചോദ്യങ്ങൾക്കെല്ലാം ഒരൊറ്റ ഉത്തരം ബോണ്ട് സഫാരി കോവളം.കോവളം ബീച്ചിനു തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ബോണ്ട് സഫാരി കോവളം എന്ന സ്ഥാപനം നിങ്ങൾക്ക് കടലിന്റെ അടിത്തട്ട് കാണുവാൻ ഉള്ള അവസരം ഒരുക്കുന്നു.
ജലത്തിനടിയിലൂടെയുള്ള യാത്രയ്ക്കുള്ള സ്‌കൂട്ടറുകള്‍, ബോട്ട് എന്നിവയുള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഇവിടെ ഉണ്ട്. ബ്രിത്തിങ്ങ് ഒബ്‌സര്‍വേറ്ററി നോട്ടിക്കല്‍ ഡിവൈസ് എന്നതിന്റെ ചുരുക്കപ്പേരാണ് ബോണ്ട് സഫാരി. സഫാരിക്ക് തയ്യാറുള്ള സഞ്ചാരികള്‍ക്ക് ആദ്യം ക്ലാസ് നല്‍കും.
തുടര്‍ന്ന മുങ്ങല്‍ സ്യൂട്ടും മറ്റും ധരിപ്പിച്ച് അവരുടെ വാഹനത്തിൽ കോവളം ബീച്ചിലേക്ക്.തുടർന്ന് മുങ്ങൽ വിദഗ്ധന്റെ സഹായത്തോടെ കടലിനു അടിയിലേക്ക്.നീന്തൽ അറിയില്ല എന്നത് ഒന്നും ഒരു പ്രശ്നമല്ല.ഭിന്നശേഷിയുള്ളവരുള്‍പ്പെടെ 12നും 90നും മധ്യേ ആരോഗ്യമുള്ള ആര്‍ക്കും ഈ സാഹസിക യാത്ര നടത്താമെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പു പറയുന്നു.
സഹായിയായി മുഴുവന്‍ സമയവും മുങ്ങല്‍ വിദഗ്ധര്‍ കൂടെയുണ്ടാവും. അര മണിക്കൂറോളം സഞ്ചരിക്കാം. ആളൊന്നിന് ആറായിരം രൂപയാണു നിരക്ക്. നിലവിലെ സ്‌കൂബാ ഡൈവിങ് രീതിയുടെ പരിഷ്‌കൃതവും ആകര്‍ഷണീയവുമായ രൂപമാണു ബോണ്ട് സഫാരി കോവളം.
സഞ്ചാരികളുടെ പറുദീസ ഇതുവരെ കാണാത്ത കടല്‍ക്കാഴ്ച കാണാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഇത് കരയില്‍നിന്നുള്ള കടല്‍ക്കാഴ്ചയല്ല; കടല്‍യാത്രയാണ്. ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള കടലിലേക്കുള്ള യാത്ര. അത്ഭുതം കൂറേണ്ട. അത്തരമൊരു യാത്ര അനുഭവം നൽകുവാൻ ബോണ്ട് സഫാരി കോവളം നിങ്ങളെ ക്ഷണിക്കുന്നു.
കടലിന്റെ അടിത്തട്ടിലെ മായാജാല കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റില്ല ഒരു തവണയെങ്കിലും പോയിരിക്കേണ്ടത് തന്നെ…കോവളം ബോണ്ട് സഫാരി ചെയ്യുന്ന Scuba Divng ബുക്ക് ചെയ്യാനായി വിളിക്കാം:08848448846