കേരളം ഉൾപ്പടെ 4 സംസ്ഥാനങ്ങൾ പിടിക്കുവാൻ സർജിക്കൽ സ്ട്രൈക്കുമായി ബിജെപി

ലോക സഭ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടി വീണ്ടും ഭരണ തുടർച്ച നേടി എങ്കിലും അതിനു മുൻപും പിമ്പുമായി നടന്ന നിയ സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ആണ് നേരിടേണ്ടി വന്നത്.പല സംസഥാനങ്ങളിലും ഭരണം വരെ നഷ്ടപ്പെട്ടു.രണ്ടാം ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു.അതിനു ശേഷം മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും അധികാരം പിടിക്കാം എന്ന് മോഹിച്ചു എങ്കിലും അധികാരം നഷ്ടമായി.

Advertisement

ഇപ്പോൾ അവസാനം നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ഭരണം നേടിയെടുക്കാം എന്ന് മോഹിച്ചു എങ്കിലും അതും നിരാശ ആയിരുന്നു ഫലം.കെജ്‌രിവാളിനെ പോലുള്ള ഒരു ജനപ്രീയ നേതാവിനെതിരെ നിർത്തുവാൻ നല്ലൊരു സ്ഥാനാർത്ഥിയെയോ ,നല്ല ആശയങ്ങളോ ബിജെപിക്ക് ഉണ്ടായിരുന്നില്ല.ഇനി മുതൽ ദില്ലിയിൽ കെജ്‌രിവാൾ മോഡൽ പ്രവർത്തങ്ങൾ നടത്തുവാൻ ആണ് ബിജെപി തീരുമാനം.

തുടർച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വമ്പൻ തിരിച്ചു വരവിനാണ് ബിജെപി ഒരുങ്ങുന്നത്.സർജിക്കൽ ആക്ഷൻ പ്ലാൻ തന്നെയാണ് ബിജെപി ക്യാമ്പുകളിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.ജന ക്ഷേമ പ്രവർത്തികൾ ഉയർത്തിക്കാട്ടി ആകും ബിജെപി യുടെ പ്രചാരണങ്ങൾ.

ഹര്‍ കാം ദേശ് കെ നാം (എല്ലാ പ്രവൃത്തിയും രാജ്യത്തിനുവേണ്ടി) എന്ന പേരിലാകും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങൾ ആണ് ബിജെപി ഇനി ലക്‌ഷ്യം വെക്കുന്നത്.അതിന്റെ ഭാഗമായി പുതിയ സംസ്ഥാന പ്രസിഡന്റിനെയും ഇപ്പോൾ തിരഞ്ഞെടുത്തു കഴിഞ്ഞു.കെ സുരേന്ദ്രൻ ആണ് പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്