കൊല്ലം കുളത്തൂ പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിൽ കേരളം തീവ്രവാദ ഫാക്റ്ററി ആണെന്നും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ബിജെപി നേതാവ് ശോഭാ കരന്തലജെ പറഞ്ഞു.ഇതിനു മുൻപും പല ബിജെപി നേതാക്കളും കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.
പൗരത്വ നിയമത്തിന്റെ പേരിൽ കേരളത്തിൽ ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നു എന്നും കൊല്ലം കുളത്തൂപ്പുഴയിൽ പാക്ക് നിർമിത വെടിയുണ്ടകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ശോഭാ കരന്തലജെ ട്വിറ്ററിൽ കുറിച്ചു.
കൊല്ലം കുളത്തൂപ്പുഴയിൽ കണ്ടെത്തിയത് 40 വര്ഷം പഴക്കമുള്ള പാക് നിർമിത വെടിയുണ്ടകൾ ആണെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ അന്വോഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു.മിലിട്ടറി ഇന്റലിജൻസും അന്വോഷണം നടത്തുന്നുണ്ട്.വെടിയുണ്ടകൾ കണ്ടെത്തിയതിനു പിന്നാലെ പല ബിജെപി നേതാക്കളും കേരളത്തെ കടന്നാക്രമിച്ചു രംഗത്തെത്തിയിരുന്നു.