Advertisement

അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ ഭാവന വിവാഹിതയായി

Advertisement

മലയാളത്തിന്റെ പ്രിയ നായിക ഭാവന വിവാഹിതയായി.കന്നഡ സിനിമ നിർമാതാവ്വ് നവീൻ ആണ് വരൻ.ത്രിശ്ശൂർ തിരുവമ്പാടി ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിനു സാക്ഷിയായി.വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സൽക്കാരവും നടക്കും.റോമിയോ എന്ന കന്നഡ സിനിമയിൽ  കൊണ്ടിരിക്കുമ്പോൾ ആണ് ഭാവന നവീനെ പരിചയെപ്പെടുന്നത്.തുടർന്ന് അഞ്ചു വർഷത്തെ പ്രണയ സാഫല്യമാണ് ഇന്ന് തൃശ്ശൂരിൽ പൂർത്തിയായത്.

വിവാഹത്തോട് കൂടി മലയാളത്തിന്റെ പ്രിയ താരം ഭാവന അഭിനയം നിർത്തുമോ എന്നായിരുന്നു പ്രേക്ഷകരുടെ ഭയം.ഇതിനു മുൻപ് വിവാഹം കഴിഞ്ഞതോടു കൂടി അഭിനയം നിർത്തിയ ഒട്ടേറെ മലയാളം സിനിമ നായികമാർ ഉണ്ട്.പക്ഷെ ഭാവനയുടെ വരൻ നവീൻ ഒരു സിനിമ നിർമ്മാതാവ് ആയതിനാൽ തുടർന്നും ഭാവന അഭിനയിക്കും എന്നാണു പ്രേക്ഷകരുടെ അഭിപ്രായം.

Advertisement
Advertisement