ഓൺലൈനിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ്ക്യു ആപ്പ് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്.ഇതിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ടോക്കൺ ലഭിക്കും. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ കഴിയുക. ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മദ്യഷാപ്പുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാനുള്ള ഉത്തരവ് ലഭിക്കാത്തതിനാലാണ് ഓൺലൈനിലൂടെ മദ്യമെത്തിച്ച് നൽകുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ആരംഭിച്ചത്. മദ്യശാലകൾക്കു മുമ്പിലുള്ള നീണ്ടവരിയും,വ്യക്തികൾ തമ്മിലുണ്ടായിരിക്കേണ്ട സുരക്ഷിത അകലം പാലിക്കാത്തതിനാലാണ് കടകൾ വീണ്ടും തുറക്കാത്തത്.
ഈ ആപ്പ് പ്രവർത്തനമാക്കുന്നതിന്റെ അവസാനത്തെ കടമ്പയെന്നത് ഗൂഗിളിന്റെ അനുമതി ലഭിക്കുകയെന്നതാണ്. ഇതും ലഭിച്ചതോടുകൂടി ഇന്ന് ഉച്ചയോടെ ഈ ആപ്പ് പ്ലേസ്റ്റോറിൽ അപ്‌ലോഡ് ചെയ്യപ്പെടും. എന്നാൽ സാധാരണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ എസ്എംഎസിലൂടെയും അവർക്ക് മദ്യം ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ടെലികോം കമ്പനികളുടെ സഹായം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുക് ചെയ്യുന്നയാളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പ് പ്രവർത്തിക്കുന്നത്.ധാരാളം നിബന്ധനകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യം ബുക് ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റുമായി എപ്പോൾ കടയിൽ എത്തണമെന്ന് അറിയിക്കും.ഒരാൾക് പരമാവധി 3 ലിറ്റർ മദ്യമേ ലഭിക്കൂ.അതോടൊപ്പം 4 ദിവസത്തിനിടയിൽ ഒരിക്കൽ മാത്രേ മദ്യം ലഭ്യമാവുകയുള്ളൂ.