ബംഗാളി നടിയും ബിജെപി അംഗവും ആയിരുന്ന സുഭദ്ര മുഖർജി ബിജെപി യിൽ നിന്നും രാജി വെച്ചു.ദൽഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂറിനും കപിൽ മിസ്രക്കുമെതിന്റെ ആരും നടപടി എടുത്തിരിരുന്നില്ല,ഇതിൽ പ്രതിക്ഷേധിച് ആണ് രാജി വെച്ചത്.ഡൽഹിയിൽ നാല്പത്തിന് മുകളിൽ ആളുകൾ ആണ് കൊല്ലപ്പെട്ടത് .ഇതിനു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവർ ഇപ്പോഴും പാർട്ടിയിൽ പ്രവർത്തിക്കുന്നു.അവർക്കൊപ്പം പ്രവർത്തിക്കാൻ താല്പര്യം ഇല്ല എന്ന് സുഭദ്ര മുഖർജി വ്യക്തമാക്കി.
2013 ൽ ആണ് സുഭദ്ര മുഖർജി ബിജെപിയിൽ ചേർന്നത്.അതിനു ശേഷം ബിജെപി രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന രീതിയിൽ പ്രവർത്തിച്ചതോടെ കാര്യങ്ങളുടെ ഗതി ശരിയായ രീതിയിൽ അല്ല എന്ന് തോന്നിയിരുന്നു .അതിന്റെ പശ്ചാത്തലത്തിൽ ഏറെ ചിന്തിച്ചു ആണ് തീരുമാനം എടുത്തത്.ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന് രാജി കത്ത് അയച്ചു എന്നും സുഭദ്ര മുഖർജി വ്യക്തമാക്കി.
ALSO READ : പോസ്റ്റ് ഓഫീസ് സ്ഥിര വരുമാന പദ്ധതി
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും സുഭദ്ര ബാനർജി പ്രതികരിച്ചിരുന്നു.അയാൾ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ പൗരത്വം നല്കുന്നതിനോട് യോജിക്കാനാവും എന്നാൽ അതിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ ദുരിതത്തിൽ ആക്കുന്നതിനോട് യോജിപ്പില്ല എന്നാണു സുഭദ്ര ബാനർജി അഭിപ്രായപ്പെട്ടത്.