പഴത്തൊലിയികൊണ്ട് മുഖത്തെ ചുളിവുകൾ മാറ്റം ,പല്ലിലെ കറ കളയാം

വീട്ടിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് സൗന്ദര്യം വർധിപ്പിക്കാനുള്ള പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ടല്ലോ. അത്തരത്തിൽ ലളിതമായ നുറുങ്ങുവിദ്യകൾ ഒറ്റ വസ്തുകൊണ്ട് ചെയ്യാൻ സാധിച്ചാലോ? അതെ, ഇവിടെ താരം പഴത്തൊലിയാണ്. പല്ലിലെ മഞ്ഞകറ കളഞ്ഞ് വെളുത്തത് ആക്കുവാനും ,മുഖത്തെ പ്രായം കുറയ്ക്കുന്നതിനും, മുഖത്തുണ്ടാകുന്ന കുരുക്കളും കലകളും മാറ്റുന്നതിനും, പഴത്തൊലി ക്കുള്ള ഔഷധഗുണങ്ങൾ ഏറെയാണ്. പഴത്തൊലിയിൽ ഏറ്റവും ഉത്തമം നേന്ത്രപ്പഴത്തിൻ്റെ തൊലിയാണ്.

Advertisement

പഴത്തൊലിയിൽ ധാരാളമായി ആൻറിഒക്സിഡൻ്റ്കളും, വൈറ്റമിൻ സി യും അടങ്ങിയിരിക്കുന്നതിനാൽ മുഖത്തുണ്ടാകുന്ന പാടുകളും കുരുക്കളും മാറാൻ സഹായിക്കും.പഴത്തൊലി തേച്ച് 10 മിനിറ്റ് മുതൽ 15 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും രണ്ടു മുതൽ മൂന്നു തവണ വരെ ഇത് ചെയ്യാവുന്നതാണ് .ഒരാഴ്ചക്കുള്ളിൽതന്നെ പ്രകടമായ വ്യത്യാസം മുഖത്ത് കാണാവുന്നതാണ്. കൂടാതെ, ചർമത്തിൽ ചുളിവ് വരാതിരിക്കാൻ കൊളാജിൻ പോലുള്ള സപ്ലിമെൻ്റ് കഴിക്കുന്നതിനു പകരം ആഴ്ചയിൽ, 3 തവണ എങ്കിലും 30 മിനിറ്റ് നേരം പഴത്തൊലി മുഖത്ത് തേച്ചുപിടിപ്പിക്കുക. എങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖകാന്തി വർധിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. പല്ലിലെ മഞ്ഞ കറ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.പഴത്തൊലിയിൽ പൊട്ടാസിയം,സിംങ്ക് മുതലായവ അടങ്ങിയിരിക്കുന്നു. രണ്ടും മിനിറ്റെങ്കിലും തുടർച്ചയായി പഴത്തൊലി ഉപയോഗിച്ച് പല്ലുതേയ്ക്കുക. പല്ലിലെ മഞ്ഞകറ നിഷ്പ്രയാസം മാറ്റാവുന്നതാണ്.