Advertisement
ടെക്നോളജി

ഏറ്റവും ചെറിയ കിടിലന്‍ മലയാളം Offline Dictionary ആപ്പ്

Advertisement

ഇന്റർനെറ്റിന്റെ ലോകത്ത് പലതരം ഭാഷകൾ ഉപയോഗിക്കാറുണ്ടെങ്കിലും ചില സമയത്ത് വാക്കുകളുടെ അർത്ഥം മനസ്സിലാവാത്തത് കൊണ്ട് ധാരാളം ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. നിത്യേന നാമെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മലയാള ഭാഷ.ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അർത്ഥം കണ്ടെത്താൻ ധാരാളം സമയം എടുക്കാറുണ്ട്. ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കുമ്പോൾ പലപ്പോഴും കൃത്യമായ അർഥം ലഭിക്കണമെന്നില്ല.

ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അർഥം കണ്ടെത്തുന്നതിനായി ഉപയോഗിക്കാൻ സാധിക്കുന്ന വളരെ സിംപിൾ ആയിട്ടുള്ള ഒരു ആപ്പ് നമുക്ക് പരിചയപ്പെടാം.ഇതിനായി ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ “അർഥം” മലയാളം നിഘണ്ടുവാണ്.പ്ലേസ്റ്റോറിൽ നിന്നും 2 MB വലിപ്പമുള്ള ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനുശേഷം നമുക്കിത് ഓഫ്‌ലൈനായി ഏതു സമയത്തും ഉപയോഗിക്കാൻ സാധിക്കും. ഇതുതന്നെയാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

വാക്കുകൾക്കുപുറമേ വിവിധ ഭാഷാശൈലികളുമിതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.അതിവേഗം റിസൾട്ട് നൽകുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.സാധാരണക്കാരനായ ഏതൊരു വ്യക്തിക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മൊബൈൽ അപ്ലിക്കേഷന്റെ ലിങ്ക് താഴെ നൽകുന്നു.

DOWNLOAD

ഡൌൺലോഡ് ചെയ്തു ഓപ്പൺ ചെയ്താൽ വളരെ എളുപ്പത്തിൽ ഈ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.നിത്യ ജീവിതത്തിൽ ഈ ആപ്പ് വളരെ അധികം ഗുണം ചെയ്യും എന്നതിൽ യാതൊരു വിത സംശയവും വേണ്ട.

Advertisement
Advertisement