പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഭാഷയാണ് മലയാളം. എന്നാൽ സ്മാർട്ട്ഫോണുകളുടെ സഹായത്തോടെ നമുക്ക് ഇപ്പോൾ എളുപ്പത്തിൽ മലയാളം ഉൾപ്പെടെ ഏത് ഭാഷയും പഠിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകളുമുണ്ട്. നിഘണ്ടു ആപ്പുകളുടെ സഹായത്തോടെ നമുക്ക് ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് വാക്കുകളെ വിവർത്തനം ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ ഇംഗ്ലീഷ് വാക്കുകളുടെ മലയാള അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ആപ്പാണ് അർത്ഥം മലയാളം നിഘണ്ടു ആപ്പ്.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേയ്ക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ഒരു മലയാളം നിഘണ്ടു ആപ്പാണിത്. ഗൂഗിളിൽ നമ്മൾ എന്തെകിലും വാക്കിന്റെ മലയാളം അർഥം തിരയുമ്പോൾ വരുന്ന ഒരു പ്ലാറ്റ്ഫോം ആണ് ഓളം (olam). അജിൻ അശോകൻ വികസിപ്പിച്ചെടുത്ത ഈ ഒലം നിഘണ്ടുവിൻറ്റെ ഔദ്യോഗിക ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് അർത്ഥം മലയാളം നിഘണ്ടു. അതായത് ഓലത്തിൻറ്റെ ഒരു ലൈറ്റ് പതിപ്പാണ് അർത്ഥം. ഓഫ് ലൈനായി ഉപയോഗിക്കാം എന്നതാണ് ഈ ആപ്പിൻറ്റെ ഏറ്റവും വലിയ പ്രത്യേകത.ഇന്റർനെറ്റ് ആവശ്യമായില്ല.അത് കൊണ്ട് തന്നെ ഏത് സാഹചര്യത്തിലും നമുക്ക് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രത്യേകിച്ച് അനുമതികൾ ഒന്നും തന്നെ ആവശ്യമില്ല. ഇതിനോടകം ഏകദേശം 5 ലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. 4.2 ആണ് ആപ്പിൻറ്റെ ശരാശരി റേറ്റിംങ്.
215600ൽ അധികം വാക്കുകളാണ് അർത്ഥം നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഒരു വാക്കിൻറ്റെ പ്രയോഗങ്ങളും ശൈലികളും ലഭ്യമാണ്. പരസ്യങ്ങളില്ലാത്തതുക്കൊണ്ട് തന്നെ ഈ ആപ്പ് ശരിക്കും ഉപയോഗപ്രദമാണ്. കൂടാതെ ഇതിൻറ്റെ ഇൻറ്റർഫേസ് മെറ്റീരിയൽ ഡിസൈനും മികച്ചതാണ്. എന്തായാലും ഇത് ഫോണിൽ കരുതിയാൽ ഇംഗ്ളീഷ് വാക്കിന്റെ അർഥം അറിയാതെ വന്നാൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.