സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചതിനാൽ ഇന്ന് ഒരു ഭാഷ പഠിക്കാൻ വളരെ അധികം എളുപ്പമാണ്. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഭാഷ പഠിക്കാൻ സാധിക്കും. ഇതിനായി വിവിധ തരം ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്ന് വിവിധ തരം നിഘണ്ടു ആപ്പുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇവ വളരെ എളുപ്പത്തിൽ ഭാഷാസംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ നമ്മെ സഹായിക്കുന്നവയാണ്. അറബി ഭാഷ എളുപ്പത്തിൽ പഠിക്കാൻ നമ്മെ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകൾ ഉണ്ട്. അവയിൽ ഒന്നാണ് അറബി-ഇംഗ്ലീഷ് നിഘണ്ടു ആപ്പ്. ഈ ആപ്പിൻറ്റെ സഹായത്തോടെ നമുക്ക് ആവശ്യമായ വാക്കുകളും അവയുടെ അർത്ഥവും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
അറബി – ഇംഗ്ലീഷ് നിഘണ്ടുവിൻറ്റെ സഹായത്തോടെ നിങ്ങൾക്ക് അറബിയെ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്കും വിവർത്തനം ചെയ്യാൻ സാധിക്കുന്നതാണ്. അറബിക് – ഇംഗ്ലീഷ് നിഘണ്ടു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഒരു ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. 17000-ത്തിലധികം ആളുകൾ അവരുടെ ഫീഡ്ബാക്കും ചേർത്തിട്ടുണ്ട്.
ഇതൊരു ഓഫ് ലൈൻ ആപ്ലിക്കേഷൻ ആണ്. 130000ൽ അധികം വാക്കുകളാണ് ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരസ്യങ്ങളില്ലാത്തതുക്കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ആപ്പ് എപ്പോൾ വേണമെങ്കിലും സൌകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഹിസ്റ്ററി, ഫേവറേറ്റ് തുടങ്ങിയ നിരവധി ഓപ്ഷനും ഈ ആപ്ലിക്കേഷന് കീഴിൽ ലഭ്യമാണ്. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ള വാക്കുകളെ സേവ് ചെയ്യാൻ സാധിക്കും. എന്നാൽ അറബിക് ഇംഗ്ലീഷ് ട്രാൻസ്ലേറ്റർ ഫീച്ചറിന് പ്രവർത്തിക്കാൻ ഇൻറ്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.