അൻവർ ജിറ്റോ” യെ ഭയപ്പെടണോ ?
കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ്ബുക്ക് , വാട്ട്സാപ്പ് ഉപഭോക്താക്കളെ ടെൻഷടിപ്പിക്കുന്ന പേരാണ് അൻവർ ജിറ്റോ. ആയിരക്കണക്കിന് മെസ്സേജുകളാണ് അൻവർ ജീറ്റോ യെ പറ്റി വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും പരക്കുന്നത്. അൻവർ ജിറ്റോ ഒരു ഹാക്കർ ആണെന്നും ഫേസ്ബുക്കിൽ റിക്വസ്റ്റ് വന്നാൽ സ്വീകരിക്കരുതെന്നും. അങ്ങനെ സ്വീകരിച്ചാൽ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ അടക്കം അക്കൗണ്ടുകൽ ഹാക്ക് ചെയ്യുമെന്നാണ് മെസ്സേജുകളാണ് ഷെയർ ചെയ്യപ്പെടുന്നത്.
>ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് കിട്ടുന്ന സ്മാർട്ട് ഫോണ്‍
എന്നാൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പോലും ചിന്തിക്കാതെയാണ് പലരും ഈ മെസ്സേജിനോട് പ്രതികരിക്കുന്നത്.വൈറലായി മാറിയ ഈ മെസ്സേജ് അൻവർ ജിറ്റോയെ ഇപ്പോൾ താരമാക്കിയിരിക്കുവാണ്. ഇതുപോലെയുള്ള സന്തേഷങ്ങൾ വാട്ട്സാപ്പിലും ഫേസ്ബുക്കിലും സർവ്വ സാധാരണയാണ്. പലരും ഇത്തരത്തിലുള്ള മെസ്സേജുകൾ വിശ്വസിച്ച് ഷെയർ ചെയ്യുന്നതും പതിവാണ്. വാന്നാ ക്രൈ പോലുള്ള റാസ്ഡം വൈറസ് ലോകത്ത് എമ്പാടുമുള്ള കമ്പൂട്ടറുകളെ ബാധിച്ചിട്ട് അധികമായിട്ടില്ല. ഇതാണ് അൻവർ ജിറ്റോയെ താരമാക്കിയത്.
ടെക്ക്നോളജി വിദഗ്ദർ പറയുന്നത് . ഇത്തരത്തിലുള്ള മെസ്സേജുകളിൽ കഴമ്പില്ല. ഫേസ്ബുക്കിൽ ഒരാളുടെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തെന്നു കരുതി അക്കൗണ്ട് ഹാക്ക് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള മെസ്സേജുകൾ പ്രചരിപ്പിക്കുമ്പോൽ രണ്ട് വട്ടം ചിന്തിക്കണം.
>>മൊബൈലില്‍ ലൈവ് ടിവി കാണുവാന്‍ ഉള്ള വഴികള്‍