കിടിലന്‍ സ്മാര്‍ട്ട്‌ ഫോണുമായി ഷാര്‍പ്പ്

ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോണുമായ് ഷാർപ്പ്‌.

Advertisement

പ്രമുഖ ജപ്പാനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ ഷാർപ്പിന്റെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ചു.ഷാർപ്പ് എക്സ് വൺ എന്ന പേരിലാണ് ഫോണ് നിർമിച്ചിരിക്കുന്നത്.ആൻഡ്രോയിഡ് വണ്ണിലുള്ള ഷാർപ്പിന്റെ രണ്ടാമത്തെ ഫോണാണിത്. ഇപ്പോൽ ജപ്പാനിൽ ലഭ്യമായ ഈ ഫോണിന് JPY 70,524 (ഏകദേശം 40,500 രൂപ) ആണ് വില. മറ്റ് ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് ഷാർപ്പ് എക്സ് വണ്ണിന് വില കൂടുതലാണ്. എന്നാൽ ഫോൺ നൽകുന്നത് മിഡ് റേഞ്ച് ഫോണുകളിലെ ഫീച്ചറുകളാണ്. 18 മാസത്തെ ഫ്രീ അപ്ഡേറ്റുകൾ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.

>> ബി എസ് എൻ എല്ലിന്റെ അതിശയിപ്പിക്കുന്ന പുത്തന് ‍ഓഫർ

>>പുതുക്കിപണിത സാംസങ് ഗാലക്സി നോട്ട് 7

ഷാർപ്പ് എക്സ് വണ്ണിന്റെ പ്രധാന ഫീച്ചറുകൾ.
5.3 ഇഞ്ച് (1080*1920 പിക്സൽ) IGZO എൽ സി ഡി ഡിസ്പ്ലേ. ക്വാൽക്വം സ്നാപ്ഡ്രാഗൺ 435 അണ് പ്രൊസ്സസർ. മൂന്ന് ജീ ബി റാമും 32 ജീ ബി ഇന്റേർണൽ സ്റ്റോറേജ്. വാട്ടർ, ഡസ്റ്റ് റസിസ്റ്റന്റ് ബോഡി. ആൻഡ്രോയിഡ് 7.1 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ നാല് ദിവസം ബാക്കപ്പ് ലഭിക്കുന്ന 3900 എം എ എച്ചിന്റെതാണ് ബാറ്ററി.ഈ ഫോൺ പൂർണമയും ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ വേണം. ഫിങ്കർപ്രിന്റ് സെൻസർ മുൻ വശത്താണ് ക്രമീകരിച്ചിരിക്കുന്നത്. മിന്റ് ഗ്രീൻ, ഡാർക്ക് പർപ്പിൽ,വെള്ള എന്നീ കളർ ഷേഡുകളിൽ ഫോൺ ലഭ്യമാണ്. 16.4 മെഗാ പിക്സലിന്റെ പിൻ കാമറ ഒപ്പം എൽ ഇ ഡി ഫ്ലാഷും. 8 മെഗാ പിക്സലിന്റെതാണ് സെൽഫി കാമറ.
1912 ഇൽ ടോക്കിയോ ആസ്ഥാനമായി തുടങ്ങിയ കമ്പനിയാണ് ഷാർപ്പ്.2013 ഇൽ ടെലിവിഷൻ വിൽപ്പനയിൽ പത്താം സ്ഥാനത്ത് ഷാർപ്പ് എത്തിയിരുന്നു.

>>14,999 രൂപക്ക് ഒരു മികച്ച ലാപ്ടോപ്പ്