5000 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണുമായി പനാസോണിക്. മികച്ച ബാറ്ററി നല്ലൊരു സ്മാർട്ട് ഫോണിന് വേണ്ടുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു.4000 mAh ഉം 5000 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റേഞ്ചിൽ പോലും ഇന്ന് സുലഭമാണ്. ഇക്കൂട്ടത്തിലേക്കാണ് ജപ്പാനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് നിർമാതാക്കളായ പനാസോണിക് 5000 mAh ബാറ്ററിയുള്ള ഫോണുമായി വിപണി പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. മോട്ടോയുടെ ഇ 4 പ്ലസ്സും ZTE യുടെ ന്യൂബിയ എൻ 2 വുമായാണ് പാനസോണിക്കിന്റെ പി 55 മാക്സ് മത്സരിക്കുന്നത്. മറ്റ് രണ്ട് ഫോണുകളെ അപേക്ഷിച്ച് വിലക്കുറവാണ് പനാസോണിക്കിന്റെ പി 55 മാക്സിനെ വ്യതസ്ഥമാക്കുന്നത്. ന്യൂബിയ എൻ 2 വിന് 15,000 രൂപക്കടുത്താണ് വില മോട്ടോ ഇ 4 പ്ലസ്സിന് 9,999 രൂപയുമാണ് വില എന്നാൽ പാനസോണിക്കിന്റെ പി 55 മാക്സിന് 8,499 രൂപ മാത്രമാണ് വില വരുന്നത്. ഇത് ഈ സ്മാർട്ട് ഫോണിന്റെ വലിയൊരു പോസറ്റീവ് ഘടകമാണ്. >>നോക്കിയാ ഫോണുകള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 5000mAh ന്റെ ബാറ്ററിയുമായെത്തുന്ന ഈ ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന. മൂന്ന് ജീ ബി റാമും 16 ജീ ബി ഇന്റേർണൽ സ്റ്റോറേജുമാണ് ഫോണിനുള്ളത്. ക്വാഡ് എൽ ഇ ഡി ഫ്ലാഷോടുകൂടിയ 13 മെഗാ പിക്സലിന്റെ പിൻ കാമറ ഒപ്പം സെൽഫിക്കായി 5 മെഗാ പിക്സലിന്റെ മുൻ കാമറയും ഉണ്ട്. ഇരട്ട സിമ്മിടാവുന്ന ഈ ഫോൺ ആൻഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയാണ് ഈ ഫോണിന്റെ സവിശേഷത. 1.25 Ghz മീഡിയടെക്ക് MTK6737 പ്രൊസ്സസർ ആണ് ഫോണിന് കരുത്തു പകരുന്നത്.മൈക്രോ എസ് ഡി കാർഡുപയോഗിച്ച് 128 ജീ ബി വരെ സ്റ്റോറേജ് വർദ്ധിക്കാൻ സാധിക്കും. കണക്ടിവിറ്റിക്കായി 4G വോൽട്ട്, OTG, ബ്ലൂടൂത്ത് 4.0 , വൈഫെെ എന്നിവയുണ്ട്. 180 ഗ്രാമാണ് ഈ സ്മാർട്ട് ഫോണിന്റെ ഭാരം. ബഡ്ജറ്റ് റേഞ്ചിൽ മികച്ച ബാറ്ററിയുള്ള സ്മാർട്ട് ഫോൺ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് പനാസോണിക്കിന്റെ പി 55 മാക്സ്. >>വിൽപ്പന തുടങ്ങി 24 മണിക്കൂറിനുള്ളി ഒരു ലക്ഷം ഫോണുകള്‍ വിറ്റ് ചരിത്രം കുറിച്ചു