കളഞ്ഞുകിട്ടിയ 9000 റിയാൽ (17ലക്ഷത്തോളം രൂപ) മലയാളി യുവാവ് പോലീസ് സഹായത്തോടെ ഉടമയെ ഏൽപ്പിച്ചു മാതൃകയായി. അൽ ഐൻ മിൽക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി നിസാമാണ് മാതൃകയായത്. യാത്രയിൽ ബുറൈമി ഷാബിയ റോഡിൽ നിന്നാണ് നിസാമിന് 9000 റിയാൽ (17ലക്ഷത്തോളം രൂപ) പണമടങ്ങിയ പെട്ടി ലഭിച്ചത്. സ്റ്റേഷനിൽ പണം എത്തിച്ചപ്പോഴേക്കും ബുറൈമിയിലെ പ്രമുഖ ടെലിഫോൺ കാർഡ് വ്യാപാരികളായ ബ്ലൂ ടോപ് കമ്പനി ഉടമ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു. തെളിവുകൾ ഹാജരാക്കിയതോടെ നിസാം പണം ഉടമക്ക് കൈമാറി. നിസാമിന്റെ സത്യസന്ധതയെ റോയൽ ഒമാൻ പോലീസ് അഭിനന്ദിച്ചു.