ബിഗ് ബോസ്സിൽ രജിത്കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ
സീസൺ 1 ബിഗ് ബോസ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം തുടങ്ങിയ ബിഗ് ബോസ് സീസൺ 2 വലിയ പ്രതി സന്ധികൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്.കണ്ണിനു അസുഖം ബാധിച്ചതിനാൽ എല്ലാവരെയും പുറത്തേക്ക് വിളിപ്പിക്കണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.16 പേരുമായി തുടങ്ങിയ ബിഗ് ബോസ് സീസൺ രണ്ടിലെ മുതിർന്ന വ്യക്തി ആണ് രജിത് കുമാർ.മാത്രമല്ല അദ്ദേഹം ഒരു കോളേജ് അധ്യാപകൻ കൂടിയാണ്.
ഇത്തരത്തിൽ സമൂഹം ആദരിക്കുന്ന ഒരു പൊസിഷനിൽ ഉള്ള രജിത് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നു, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ് നടക്കുന്നത് എന്നൊക്കെ ചൂണ്ടിക്കാട്ടി നടനും സംവിധായകനും ആയ ആലപ്പി അഷ്‌റഫ് ആണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.പരാതിയുടെ പകർപ്പ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഷെയറും ചെയ്‌തിട്ടുണ്ട്.
മുതിർന്ന വ്യക്തിയും കോളേജ് അധ്യാപകനുമായ അദ്ദേഹത്തിന് ഒരു പരിഗണന പോലും നൽകാതെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നു ,മാത്രമല്ല കുഷ്ഠ രോഗിയുടെ മനസ്സാണ് എന്ന് പറയുകയും ചെയ്തു എന്നും ,മുതിർന്ന പൗരന്മാരോട് ഉള്ള ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ സമൂഹത്തെ ബാധിക്കും എന്ന് ആലപ്പി അഷ്‌റഫ് നൽകിയ പരാതിയിൽ പറയുന്നു .
അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിന്റെ പൂർണ രൂപം താഴെ നൽകുന്നു.
Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.
ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.