Advertisement
വാർത്ത

മുടി വെട്ടാൻ മാത്രമായി ബ്യൂട്ടിപാർലറുകൾ തുറക്കാനാകില്ലെന്ന് അസോസിയേഷൻ.

Advertisement

ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് .ഈ അവസരത്തിൽ ബാർബർ ഷോപ്പുകൾക്കും ,ബ്യൂട്ടി പാർലറുകൾക്കും രണ്ട് മാസത്തിന് ശേഷമാണ് ഉപാധികളോടെ തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് .ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും ഒരു സേവനത്തിന് മാത്രമാണ് നിലവിൽ ഇളവ് ലഭിച്ചിരിക്കുന്നത്.എന്നാൽ രണ്ടു മാസത്തെ അടച്ചിടലിനുശേഷം അണുനശീകരണം നടത്തിയെന്ന് ഉറപ്പാക്കിയെങ്കിൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാവുകയാണ് ഇപ്പോഴത്തെ ഇളവ്. ഹെയർ കട്ടിങ് സേവനത്തിന് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ബ്യൂട്ടിപാർലറുകളിൽ ഹെയർ കട്ടിങ് പോലുള്ള സേവനങ്ങളിൽ 20 ശതമാനം ചാർജ് മാത്രമേ തൊഴിലാളുകൾക്കു ലഭിക്കൂ. അതിനാൽ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനും മറ്റും ദുരിതത്തിലാവുകയാണ് ബ്യൂട്ടിപാർലർ ഉടമകൾ .വിലകൂടിയ സൗന്ദര്യവർദ്ധക ക്രീമുകളെല്ലാം ഉപയോഗശൂന്യമാകുന്നതും നഷ്ടത്തിന് വലിയ ആഘാതം ഉണ്ടാക്കുന്നു. അതിനാൽ ഫേഷ്യൽ മുതലായ സേവനങ്ങൾ ഒഴിച്ച് ബാക്കിയുള്ള ഇതര സേവനങ്ങൾക്കുള്ള അനുമതി നൽകണമെന്നാണ് ബ്യൂട്ടിപാർലർ അസോസിയേഷനുകൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

മുമ്പേ തന്നെ മാളുകളിലുൾപ്പെടെ എയർകണ്ടീഷണർ ഉപയോഗിക്കരുതെന്നും, ഇത് ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും ബാധകമാണെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ടായിരുന്നു .90% സേവനങ്ങളും ആരംഭിച്ചാൽ മാത്രമേ ഇപ്പോൾ നഷ്ടത്തിലായിരിക്കുന്ന ബ്യൂട്ടിപാർലറുകൾക്ക് കുറച്ചുനാളുകൾക്കുശേഷമെങ്കിലും തൊഴിലാളികൾക്ക് വേതനം നൽകുന്നതിനും മെച്ചപ്പെട്ട ലാഭത്തിലേക്ക് ഉയരുന്നതിനും സാധിക്കുകയുള്ളൂ. അതിനാലാണ് അസോസിയേഷനുകൾ ഇപ്രകാരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് .

എന്നാൽ സേവനം ആരംഭിക്കുന്നതോടെ കർശനമായ നിരീക്ഷണം ഈ സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. രണ്ടിൽ കൂടുതൽ ആളുകൾ പാർലറുകളിൽ വെയിറ്റ് ചെയ്യാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടവ്വലുകൾ ഓരോരുത്തരും സ്വയംകൊണ്ടു വരുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബ്യൂട്ടിപാർലറുകൾക്കും ഡിസ്പോസിബിളായ വസ്തുക്കളും കവറുകളും ഉപയോഗിക്കാൻ സാഹചര്യം ഉണ്ടാകണമെന്നില്ല. അതിനാലാണ് പോകുന്നിടത്തെല്ലാം മാസ്ക് ധരിക്കണമെന്നും സ്വയം രക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറയുന്നത്.

Advertisement
Advertisement