Advertisement
വാർത്ത

ഓണാവധിക്കു ശേഷം ആലപ്പുഴയെ കാത്തിരുന്നത് വൻ ബാങ്ക് മോഷണം

Advertisement

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കരെ നാല് ദിവസത്തെ ഓണാവധിക്ക് ശേഷം കാത്തിരുന്നത് വൻ ബാങ്ക് കവർച്ചയായിരുന്നു. ഓണാവധിക്കു ശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം ജീവനക്കാർ പോലും അറിയുന്നത് .ബാങ്ക് ലോക്കറിൽ സൂക്ഷിച്ച നാലര ലക്ഷം രൂപയും, അഞ്ച് കിലോ സ്വർണവുമാണ് മോഷണം പോയിട്ടുള്ളത്. ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്, ഇതിനു പുറമെ ലോക്കറുകൾ കുത്തിത്തുറന്ന നിലയിലുമാണുണ്ടായിരുന്നത് എന്ന് ജീവനക്കാർ വ്യക്തമാക്കി.

ബാങ്കിലെ സിസിടിവി ഹാർഡ് ഡിസ്ക്ക് ഉൾപ്പെടെ മോഷണം പോയിട്ടുണ്ട് ആയതിനാൽ മോഷ്ടക്കളുടെ ദൃശ്യങ്ങൾ ഒന്നും തന്നെ നിലവിൽ ലഭ്യമല്ല. സംഭവസ്ഥലത്ത് ജില്ല പോലീസ് മേധാവി എത്തി പരിശോധന നടത്തി. ബാങ്കിനോട് ചേർന്നുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഈ ദ്യശ്യങ്ങൾ അന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് പോലീസ് കരുതുന്നു.

Advertisement

Recent Posts

Advertisement