ഭൂരിഭാഗം പേർക്കും എയര്‍പോര്‍ട്ട് ലോഞ്ചുകളെ പറ്റി അറിയില്ല.അതെന്തോ വലിയ പണക്കാർക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കൂ എന്നാണു പലരുടെയുംവിചാരം .എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ.എത്രയൊരാൾക്കും രണ്ടുരൂപ നൽകിയാൽ മതി.വിശ്വാസം വരുന്നില്ലേ.വിശ്വസിച്ചേ പറ്റൂ സത്യമാണ്.ഒരു കാലത്ത് എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ വിഐപി യാത്രക്കാര്‍ക്ക് മാത്രമായി സംരക്ഷിച്ച് നിര്‍ത്തിവയായിരുന്നു.ഇന്ന് എന്നാൽ ഏതൊരാൾക്കും ഇത് ഉപയോഗിക്കാം.
വിമാന യാത്രക്കിടയിൽ വിശ്രമിക്കാൻ ഒരിടം .യാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലിലെ ബഹളത്തില്‍ നിന്നും മോചനം നേടി സ്വസ്ഥമായി ഇരിക്കാന്‍ ഈ ലോഞ്ചുകള്‍ ഇടമൊരുക്കുന്നു. ഈ ലോഞ്ചുകള്‍ തമ്മിലുള്ള വ്യത്യാസവും ട്രാന്‍സിറ്റ് യാത്രക്കിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതെ സ്വൈര്യമായി VIP പരിഗണയിൽ വിശ്രമിക്കാം.
ഇഷ്ടം പോലെ ഭക്ഷണം കഴിക്കാം, കൂൾ ഡ്രിങ്ക്സ് കുടിക്കാം, കോഫി-ടീ മുതലായവ ഉപയോഗിക്കാം. മദ്യപിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ സൗകര്യമുണ്ട്. ജോലി ചെയ്തു തീർക്കേണ്ടവർക്ക് അതിനുള്ള സൗകര്യം ഉണ്ട്. മീറ്റിംഗ് കൂടാനുള്ള സൗകര്യവും ലഭ്യമാണ്. കുളിക്കാം. സുഖമായി ഉറങ്ങാം. ഉറങ്ങാൻ പോകുമ്പോൾ മുൻകൂട്ടി അറിയിച്ചാൽ ഫ്ലൈറ്റ് സമയത്ത് ആളെ വിളിച്ചുണർത്തും. TV കാണാം. പത്രം/മാഗസിൻ/പുസ്തകങ്ങൾ വായിക്കാം. നമസ്കരിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
സാധാരണയായി ഓരോ വട്ടം സന്ദര്ശിക്കുമ്പോഴും പണം നൽകി ഉപയോഗിക്കാം.എന്നാൽ നല്ലൊരു തുക ഇതിനായി വേണ്ടി വരുന്നു.സ്ഥിരമായി വിമാന യാത്ര ചെയ്യുന്നവർ ആണെങ്കിൽ മെമ്പർഷിപ് പാക്കേജുകൾ ലഭ്യമാണ്.വാർഷിക ഫീസ് നൽകി നിങ്ങൾക്ക് സേവനങ്ങൾ ഉപയോഗിക്കാം.
നിങ്ങളുടെ കയ്യിൽ പ്രീമിയം ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ വെറും രണ്ടു രൂപ നൽകി നിങ്ങൾക്ക് എല്ലാ സേവങ്ങളും സൗജന്യമായി ഉപയോഗിക്കാം.എല്ലാ ബാങ്കിന്റെയും പ്ലാറ്റിനം ,ഗോൾഡ് പോലുള്ള പ്രീമിയം കാർഡുകൽ ഇതിനു അവസരം ഒരുക്കുന്നു.നിങ്ങളുടെ കാർഡിൽ ഈ സൗകര്യം ഉണ്ടോ എന്ന് ബാങ്ക് വെബ്‌സൈറ്റിൽ കാർഡിന്റെ ഓഫർ നോക്കിയാൽ അറിയാൻസ് സാധിക്കും.സാധാരണയായി വർഷത്തിൽ രണ്ടു തവണ ആണ് ഇത്തരത്തിൽ രണ്ടു രൂപ നൽകി നിങ്ങൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക.
പ്രവാസികൾ തീർച്ചയായും ഇതു ഉപയോഗിക്കണം, ഇതു നിങ്ങൾക്കുള്ള സമ്മാനമാണ്,അവകാശവും