Advertisement
വാർത്ത

പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

Advertisement

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ(53), വൻകുടലിലെ അർബുദ ബാധയെ തുടർന്നാണ് മരിച്ചത് . ഇന്ന് രാവിലെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മുംബൈയിലെ കോകിലാബെൻ ധീരുഭായി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു അദ്ദേഹം.

2018 ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന രോഗബാധയെത്തുടർന്ന് സിനിമ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഇർഫാൻ . രോഗമുക്തമായതിനുശേഷം വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവരുകയായിരുന്നു. ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ‘അംഗ്രേസി മീഡിയ’മാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ ഇദ്ദേഹം 40 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന രീതിയിൽ തന്റെ അഭിനയമികവിന് പത്മശ്രീ പുരസ്കാരവും ലഭിച്ചു. മീരാ നായരുടെ സലാം ബോംബെ ആണ് അദ്ദേഹം അഭിനയിച്ച ആദ്യ ചിത്രം. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്, പാൻസിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്

2013 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.ഇന്ത്യൻ സിനിമയിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കഴിവുകൾ, ഹോളിവുഡിലും അതു കാണാമായിരുന്നു .ലൈഫ്ഓഫ് പൈ,ജുറാസിക് വേൾഡ് എന്നിവയാണ് അഭിനയിച്ച പ്രധാന ഹോളിവുഡ് സിനിമകളിൽ ചിലത്.

കഴിഞ്ഞ ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം ജയ്പൂരിൽ വച്ച് മരണമടഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ അവസാനമായി അമ്മയെ ഒന്നു നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.സുതപ സിക്ദറാണ് അദേഹത്തിന്റെ ഭാര്യ.ബബിൽ ഖാൻ,അയാൻ ഖാൻ എന്നിവരാണ് മക്കൾ.

Advertisement
Advertisement