Advertisement

ഡോക്ടറുടെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാറുണ്ടോ

Advertisement

ഡോക്ടറുടെ മക്കൾക്ക് വാക്സിനേഷൻ എടുക്കാറില്ല എന്ന പ്രചരണത്തിന് ഡോക്ടർ കൂടി ആയ നെൽസൺ ജോസഫ് വീഡിയോയിലൂടെ മറുപടി നൽകുന്നു.വീഡിയോ കണ്ടു നോക്കു.

സമൂഹത്തിൽ ഇന്ന് വളരെ വേഗത്തിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ ഒരു അജ്ഞത ആണ് വാസിനേഷൻ കുട്ടികൾക്ക് ആപത്ത് എന്നത്.വാക്സിനേഷൻ അപകടകരം ആണ് എന്ന് പ്രചരിപ്പിക്കുന്നത് പല സ്വയം പ്രഖ്യാപിത വൈദ്യരും, ലാഡ, വ്യാജ മനുഷ്യ ജീവികളും ആണ്. വാസ്‌കിനേഷൻ കുട്ടികൾക്ക് എടുക്കുന്നത് ഓട്ടിസത്തിനു കാരണം ആകും,കുട്ടികൾക്ക് പിന്നീട് കുട്ടികൾ ഉണ്ടാവില്ല എന്നൊക്കെ ആണ് പല രീതിയിലും വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഓക്കേ പ്രചരിക്കുന്നത്.മാത്രമല്ല ജന സംഖ്യ നിയന്ത്രിക്കാനായി ഗവർമെന്റ് തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പരിപാടി ആണ് വാക്സിനേഷൻ.അതു കൊണ്ട് ഡോക്ടറുമാർ അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കാറില്ല എന്നു വരെ പ്രചാരണങ്ങൾ ഉണ്ട്.
ഇതൊക്കെ കണ്ടും കെട്ടും പലരും സമൂഹത്തിൽ വാക്സിനേഷനു എതിരെ തിരിഞ്ഞു.പലർക്കും സ്വന്തം മക്കൾക്ക് വാസ്‌കിനേഷൻ കൊടുക്കാൻ ഭയമായി.പലരും കുട്ടികൾക് വാക്സിനേഷൻ ഒഴിവാക്കി.എന്നാൽ നിങ്ങൾ ഒന്നു മനസ്സിലാക്കുക നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ നൽകി ഇല്ല എങ്കിൽ അത് നിങ്ങളുടെ കുട്ടിക്ക് തന്നെ ആപത്ത് ആയി മാറും.
സോഷ്യൽ മീഡിയയിൽ സജീവം ആയ ഡോക്ടർ നെൽസൺ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ ഒരാൾ താങ്കളുടെ കുട്ടിയുടെ വാക്സിനേഷൻ കാർഡ് കാണിക്കൂ എന്നു കമന്റ് ചെയ്തിരുന്നു.അതിനു മറുപടി ആയാണ് ഇപ്പോൾ നെൽസൺ തന്റെ കുട്ടി ഡൊമിനിക്കും ആയി വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുന്നത്.എന്തായാലും ചോദ്യം ഉന്നയിച്ച വ്യക്തിയെ ഇതു വരെ കണ്ടിട്ടില്ല.
വാക്സിനേഷനെതിരായി പ്രചരിക്കുന്ന പോസ്റ്റുകൾക്ക് സോഷ്യൽ മീസിയയിൽ വളരെ സ്വീകാര്യത ഉണ്ട്.നിരവധി ആളുകൾ അത് ഷെയർ ചെയ്യുക വഴി കൂടുതൽ ആളുകളിലേക്ക് അതു എത്തുന്നു.വളരെ അപകടം ആയ ഒരു കാര്യം ആണത്.നമ്മുടെ സമൂഹത്തിൽ തെറ്റിധാരണ പടർത്താൻ അതു കാരണം ആകുന്നു.അതു ബാധിക്കാൻ പോകുന്നത് നമ്മുടെ വരും തലമുറയെ ആണ്.വാക്സിനേഷനെ പറ്റി ഉള്ള ഒരു ലേഖനം ഉടൻ തന്നെ നിങ്ങളിലേക്ക് എത്തുന്നതായിരിക്കും.
എല്ലാവരും വായിച്ചു ബോധവാന്മാരായി ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിച്ചു അവരുടെ തെറ്റിധാരണ കൂടി മാറ്റി എടുക്കുന്നതിൽ പങ്കാളികളാവാം.നല്ലൊരു സമൂഹത്തിനായി,നല്ലൊരു നാളേക്കായി നമുക്കും പങ്കാളികൾ ആവാം

Advertisement
Advertisement