Advertisement
വീട്

800 ചതുരശ്രയടിയിൽ ആരുടേയും മനംമയക്കും അതിസുന്ദര ഭവനം

Advertisement

സാധാരണക്കാരനായ ഒരു വ്യക്തിക്ക് സ്വന്തമായൊരു വീടെന്ന ആഗ്രഹം സഫലീകരിക്കാൻ ഇതാ ഒരു മാർഗ്ഗം. മിതമായ നിരക്കിൽ 800 ചതുരശ്രയടിയിലാണ് ഈ ഭവനം നിർമ്മിച്ചിരിക്കുന്നത്. ആധുനിക ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന് കൂടുതൽ മനോഹാരിതയേ കുന്നത് വിവിധതരത്തിലുള്ള ക്ലാഡിങ് കല്ലുകളുടെ ഉപയോഗമാണ്. പലസ്ഥലങ്ങളിലായി ജനലുകൾ സ്ഥാപിച്ചിരിക്കുന്നത് ഈ വീടിൻ്റെ മറ്റൊരു പ്രത്യേകതയാണ്. ഇതുകൊണ്ടു തന്നെ കൃത്യമായ അളവിൽ സൂര്യപ്രകാശവും വീട്ടിൽ പ്രവേശിക്കുന്നുണ്ട്.

10 ലക്ഷം രൂപയാണ് ഈ ഒരുനില ഭവനത്തിന്റെ നിർമ്മാണ ചിലവ്. ലളിതമായ ഡിസൈനുകളും ചുമരുകൾക്ക് നൽകിയിരിക്കുന്ന വെള്ളനിറവും വീടിന് കൂടുതൽ സമാധാന അന്തരീക്ഷവും ഭംഗിയും നൽകുന്നു .ART DECO ARCHITECTZ ആണ്‌ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് . ഈ ഭവനത്തിലെ മറ്റു സവിശേഷതകൾ താഴെ പറയുന്നവയാണ്

സിറ്റൗട്ട്
ലിവിങ് റൂം
ബെഡ്റൂം 2
സാധാരണ ബാത്ത്റൂം 1
അടുക്കള
വർക്ക് ഏരിയ

എടുത്തുപറയേണ്ട മറ്റൊരു കാര്യം- വായുസഞ്ചാരവും മുറികളിൽ സ്വകാര്യതയും ഉറപ്പു വരുത്തിയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം ഈ ഭവനത്തിന്റെ പ്ലാനും ഉൾപ്പെടുത്തിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക

Advertisement
Advertisement