Advertisement
ആരോഗ്യം

കേരളത്തിന് അഭിമാനിക്കാം,കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എല്ലാ വിദേശികളും രോഗമുക്തരായി

Advertisement

കോവിഡ് ബാധിച്ച് കേരളത്തിൽ ചികിത്സയിലായിരുന്ന എല്ലാ വിദേശികളും രോഗമുക്തരായി

കോവിഡ് ബാധിച്ച് കേരളത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന 8 വിദേശികൾ ഇന്ന് രോഗ വിമുക്തരായി.ഇതിൽ ഏഴ് പേർ എറണാകുളത്തും ഒരാൾ തിരുവന്തപുരത്തും ആണ് ചികിത്സ തേടിയത്.ഇതിൽ 80 നു മുകളിൽ പ്രായമുള്ള ആളുകളും ഉള്പെടുന്നു.ഗുരുതരാവസ്ഥയിൽ ആയിരുന്ന ഒരു വിദേശിയുടെ ജീവൻ രക്ഷിച്ചു പൂർണമായും രോഗ വിമുക്തമാക്കുവാൻ കേരളത്തിലെ ആരോഗ്യ രംഗത്തിനു സാധിച്ചു.തിരുവനന്തപുരം ,എറണാകുളം മെഡിക്കൽ കോളേജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ അഭിനന്ദിച്ചു.

ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടി സ്വന്തം നാട്ടിലേക്ക് പോകുവാനായി തയ്യാറാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കാണാം

Advertisement
Advertisement