Advertisement
വീട്

3.5 സെന്റിൽ തുച്ഛമായ നിരക്കിൽ 2BHK വീട് നിർമിക്കാം

Advertisement

എല്ലാവരുടെയും ആഗ്രഹങ്ങളിലൊന്നായിരിക്കും വളരെ സുരക്ഷിതമായ സ്വന്തമായൊരു വീട്. ജീവിതത്തിന്റെ നല്ല നിമിഷങ്ങളെല്ലാം ജോലിക്കുവേണ്ടി മാറ്റിവെച്ച് ഓരോരുത്തരും പ്രയത്നിക്കുന്നത് ഒരു വീട് എന്ന സ്വപ്നം നിറവേറ്റുന്നതിന് ആയിരിക്കും. എന്നാൽ ദിനംപ്രതി വീടിന്റെ നിർമ്മാണ ചിലവുകളും മറ്റും വർധിച്ചുവരുന്ന ഈ കാലത്ത് സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഭവനനിർമ്മാണം കൂടുതൽ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാര്യമായിരിക്കുന്നു.

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസമേകുന്നതാണ് ഈ വീടിന്റെ പ്ലാൻ. മൂന്നര സെന്റിൽ 6 മുതൽ 10 ലക്ഷം രൂപ ചിലവിനുള്ളിൽ  2 ബെഡ്റൂം അടങ്ങുന്നൊരു വീട് നമുക്ക് നിർമ്മിക്കാവുന്നതാണ്.വളരെ കുറച്ചു ഭൂമി മാത്രമേ തങ്ങളുടെ കൈവശമുള്ളൂ എന്നു വിഷമിക്കുന്നവർക്കും ഈ പ്ലാൻ ആശ്വാസകരമായിരിക്കും. മൂന്നര സെന്റിൽ നിർമ്മിക്കാൻ പോകുന്ന ഈ ഭവനത്തിൽ ഏതെല്ലാം റൂമുകളുണ്ടെന്നു താഴെ കൊടുത്തിരിക്കുന്നു
സിറ്റൗട്ട് 1
ലിവിങ് റൂം 1
ഡൈനിംഗ് റൂം 1
വാഷിംഗ് ഏരിയ 1
കിച്ചൻ 1
ബെഡ്റൂം 2
ബാത്റൂം 1
എന്നാൽ ആവശ്യാനുസരണം രണ്ട് ബെഡ്റൂമുകൾക്കും പ്രത്യേകമായ ബാത്റൂമും സ്വകര്യം പ്ലാനിൽ വരച്ച് ചേർക്കാവുന്നതാണ്.
അതുപോലെതന്നെ ഭാവിയിൽ രണ്ടാമതൊരു നില കൂടി എടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് യോജിച്ച രീതിയിൽ തന്നെയാണ് ഈ വീടിന്റെ പ്ലാൻ തയ്യാറാക്കിയിരിക്കുന്ന തും

വീട് എന്ന സ്വപ്നം എളുപ്പത്തിൽ സാക്ഷാത്കരിക്കാൻ ഏവർക്കും ഈ നിർമ്മാണ രീതി ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Advertisement

Recent Posts

Advertisement