അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിക്കാനായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു .ഇന്ന് മുതലാണ് അവർക്കുള്ള അനുമതി ആരംഭിച്ചിരിക്കുന്നത് . കൊച്ചിയിൽ നിന്നും ഒരു ട്രെയിനാണ് ഇന്ന് അതിഥി തൊഴിലാളികൾക്കായി യാത്രയ്ക്കായി അനുവദിച്ചിട്ടുള്ളത്. നാളെ മുതൽ അഞ്ച് ട്രെയിനുകൾക്കാണ് അനുമതിയുള്ളത് .
പരമാവധി 1200 പേരെയായിരിക്കും ഒരു ട്രെയിനിൽ അനുവദിക്കുക. ഏതെല്ലാം സംസ്ഥാനങ്ങളിലേക്ക് ആയിരിക്കണം ട്രെയിനുകൾക്ക് യാത്രാനുമതി ഉണ്ടെന്ന് അറിയുന്നതിന് ,വ്യക്തമായ തൊഴിലാളികളുടെ ആവശ്യങ്ങളും അതിനോടനുബന്ധിച്ച് ക്രമീകരണങ്ങളും നിലവിൽ രൂപപ്പെടുത്തേണ്ടതുണ്ട് .ഒരോ ജില്ലകൾക്കും അധികാരപ്പെട്ടിട്ടുള്ള കളക്ടറും ,ലേബർ ഡിപ്പാർട്ട്മെൻ്റും, പോലീസുമായി സംസാരിച്ചെത്തിയ ധാരണയിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.
ശരാശരി ഒരു ട്രെയിനിൽ 1200 ആളുകൾക്ക് മാത്രമേ പോകാൻ നിലവിൽ സാധിക്കുകയുള്ളൂ. കൃത്യമായ ധാരണ ലഭിക്കണമെങ്കിൽ ആദ്യം പോകുന്ന ട്രെയിനുകൾ അവരുടെ ലക്ഷ്യസ്ഥാനത്തെത്തി തിരികെ വരുമ്പോഴായിരിക്കും നമുക്ക് ഇപ്പോഴുള്ള യാത്രയുടെയുടെ വ്യക്തമായ രൂപം ലഭിക്കുകയുള്ളൂ. ഏകദേശം നാലു ലക്ഷം ആളുകളാണ് ക്യാമ്പുകളിൽ താമസിക്കുന്നത് .അതിൽതന്നെ മൂന്നു ലക്ഷത്തോളം ആളുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിൽ മാത്രമേ ട്രെയിനുകളുടെ എണ്ണത്തെ സംബന്ധിച്ചുള്ള ധാരണയിൽ എത്തിച്ചേരാൻ പറ്റൂ. ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും ട്രെയിനുകളുടെ ബെയ്സ് ഫെയറുകൾ തൊഴിലാളികൾ സാധാരണഗതിയിൽ തന്നെ കൊടുക്കേണ്ടതാണ് .അതിനു തയ്യാറുള്ള ആദ്യം ലിസ്റ്റിൽ വരുന്ന അതിഥി തൊഴിലാളികളെ ആയിരിക്കും അവരുടെ സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കുന്നത് .ആദ്യ ട്രെയിൻ സർവീസ് ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ആണ്.