വീട് എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും.അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഒരു വീട് നിർമിക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഒട്ടുമിക്ക ജനങ്ങളും. ഇത്തരത്തിലുള്ളവർക്ക് 1650 ചതുരശ്ര അടിയിൽ 3 BHK ഭവനം എങ്ങനെ പണിയാമെന്നു നോക്കാം. നാല് സെന്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിനു ക്ലാസിക്കൽ കൊളോണിയൽ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളയും മഞ്ഞയും നിറത്തിൽ നിർമ്മിച്ചിരിക്കുന്ന എലിവേഷനും,ചെരിഞ്ഞ രീതിയിലുള്ള മേൽക്കൂരയും വീടിന് കൂടുതൽ ഭംഗി നൽകുന്നു. ഭവനത്തിന് കൂടുതൽ ആകർഷണമേകാൻ വിശാലമായ ഇൻ്റീരിയറും, വീടിന്റെ മുൻഭാഗത്ത് പുൽത്തകിടിയും ക്രമീകരിച്ചിട്ടുണ്ട്.കൃത്യമായ രീതിയിൽ വീടിനുള്ളിലേക്ക് സൂര്യപ്രകാശം പ്രവേശിക്കുന്നതിനായുള്ള സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. വായു സഞ്ചാരത്തിനായി ക്രോസ് വെൻറ്റിലേഷൻ ഉപയോഗിച്ചിരിക്കുന്നു.
സിറ്റൗട്ട്
ലിവിംഗ് സ്പേസ്
ഡൈനിംഗ് ഏരിയ
അടുക്കള
ബെഡ്റൂം-1( അറ്റാച്ച്ഡ് ബാത്റൂം)
ഇവയാണ് താഴത്തെ നിലയിലുള്ള സൗകര്യങ്ങൾ.
വിവിധ നിറത്തിലുള്ള തീമുകൾ ഉപയോഗിച്ചാണ് ബെഡ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഗോവണിയിലൂടെ കയറിച്ചെല്ലുന്നത് മുകളിലത്തെ നിലയിലേക്കാണ്.
ബെഡ്റൂം-2( അറ്റാച്ച്ഡ് ബാത്റൂം)
വാർഡ്രോബ്
പഠന സ്ഥലം
ഇവയാണു മുകളിലത്തെ നിലയിലെ സൗകര്യങ്ങൾ.
ഇൻ്റീരിയറിനായി ഇളം നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് ഭവനത്തിന് കൂടുതൽ ഉന്മേഷവും മനസ്സിന് കുളിർമയും നൽകുന്നു.