സ്വപ്ന സാക്ഷാത്കാരമായി അതിമനോഹരമായൊരു ഭവനം പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉപയോഗപ്രദമാകുന്ന ഒരു വീഡിയോ കാണാം . അത്യാധുനിക സൗകര്യങ്ങളോടുകൂടി സമകാലിക ശൈലിയിലാണ് ഈ 3 bhk ഭവനം നിർമ്മിച്ചിരിക്കുന്നത്. ബോക്സ് മാതൃകയിലുള്ള ഡിസൈനാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത.എലിവേഷനും,ഷോവോളും ,പരന്ന മേൽക്കൂരയും ഇതിന്റെ ചാരുത മികച്ചതാക്കുന്നു.
താഴത്തെ നില
സിറ്റൗട്ട് | ലിവിംഗ് കം ഡൈനിംഗ് ഏരിയ | 2 ബെഡ്‌റൂം | 1 അറ്റാച്ചുചെയ്‌ത ബാത്ത്‌റൂം | 1 സാധാരണ ബാത്ത്‌റൂം | കിച്ചൻ
| വർക്ക് ഏരിയ
ഒന്നാം നില
അപ്പർ ലിവിംഗ് ഏരിയ & കിടപ്പുമുറി(1 അറ്റാച്ചുചെയ്‌ത ബാത്ത്‌റൂം)
വീടിനു നൽകിയിരിക്കുന്ന വെളുത്ത നിറം സമാധാന അന്തരീക്ഷവും , വിശാലതയും വർദ്ധിപ്പിക്കുന്നു.ഗ്ലാസ് ഹാൻഡ് റെയിലാണ് സ്റ്റെയർ റൂമിനായി ഡിസൈൻ ചെയ്തിരിക്കുന്നത്.785 ചതുരശ്ര അടിയിലാണ് എല്ലാവരെയും ആകർഷിക്കുന്ന ഈ ഇരുനില ഭവനം നിർമ്മിച്ചിരിക്കുന്നത്.
മോഡുലർ കിച്ചനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൃത്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നതിനായി ജനലുകളും സ്ഥാപിച്ചിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളടങ്ങിയ, ബഡ്ജറ്റിൽ ഒതുങ്ങുന്ന 11 ലക്ഷത്തിന്റെ ഈ ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത് രതീഷ് ക്രിയേഷൻസാണ്.