2019ൽ അധികാരത്തിൽ എത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമെന്ന് കോൺഗ്രസ്

zതിരഞ്ഞെടുപ്പിൽ പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള കഴുത്തറുപ്പൻ നിരക്ക് പ്രചാരണ ആയുധമാക്കി കോൺഗ്രസ്.നിലവിൽ പ്രവാസികളുടെ മൃദദേഹം നാട്ടിൽ എത്തിക്കുവാൻ ഉയർന്ന നിരക്ക് ആണ് ഈടാക്കുന്നത്.കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ സൗജന്യമായി ഈ സേവനം നടപ്പിലാക്കും എന്നാണ് കോൺഗ്രസ്സ് വാഗ്ദാനം.

Advertisement


ഈ വാഗ്ദാനം തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തും.നിലവിൽ കർഷകരുടെ കടം എഴുതി തള്ളുംഎന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒക്കെ പാലിച്ചാണ് കോൺഗ്രസ്സ് മുന്നേറുന്നത്.അതിനാൽ ഈ വാഗ്ദാനവും പാലിക്കപ്പെടും എന്ന് തന്നെ ആണ് എല്ലാവരുടെയും വിശ്വാസം.
നിലവിൽ മൃദദേഹം തൂക്കി നോക്കി വലിയ ചാർജിൽ നാട്ടിൽ എത്തിക്കുന്നതിനെതിരെ വലിയ പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്.അടുത്ത ആഴച രാഹുൽ ഗാന്ധി ഗൾഫ് സന്ദർശിക്കുമ്പോൾ ഈ കാര്യം പ്രഖ്യാപിക്കും എന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളുടെ വോട്ടാണ് കോൺഗ്രസ് ഇതുവഴി ലക്ഷ്യം വക്കുന്നത്. രാഹുലിന്റെ ഗൾഫ് സന്ദർശന ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ കണ്ട് വിഷയം പ്രവാസി സംഘടന പ്രവർത്തകർ ഉന്നയിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധപരിപാടികൾ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു