Advertisement
വാർത്ത

ആദ്യദിനത്തിൽ കേരളത്തിൽ എത്തിയ പ്രവാസികളിൽ ഇന്ന് രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

Advertisement

മെയ് ഏഴാം തീയതി കോവിഡ് പശ്ചാത്തലത്തിൽ വിദേശത്ത്നിന്നും വന്ന പ്രവാസികളായ രണ്ടുപേരുടെ കോവിഡ് ഫലമാണ് ഇന്ന് പോസിറ്റീവ് ആയത്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആദ്യഘട്ട വിമാനസർവീസായിരുന്നു മെയ് ഏഴാം തീയതി വ്യാഴാഴ്ച യുഎഇയിൽ നിന്നും കേരളത്തിലെത്തിയത്. അതിനാൽ ഈ അവസരത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് കോവിഡ് പോസിറ്റീവായ വ്യക്തികളിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്.

മെയ് ഏഴാം തീയതി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തിലെ ഒരാൾക്കും, അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ ഒരാൾക്കുമാണ് നിലവിൽ രോഗം സ്വീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാളുടെ
ഫലം ഇന്ന് നെഗറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിലവിൽ സംസ്ഥാനത്തിലുടനീളം 23,930 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ തന്നെ 23,596 പേർ സ്വന്തം വീടുകളിൽ തന്നെയാണ് ആണ് നിരീക്ഷണത്തിലുള്ളത്. 334 പേർ മാത്രമാണ് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വിഭാഗത്തിൽ കഴിയുന്നത്.

ഇന്നലെ സംസ്ഥാനത്ത് 127 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിൽ ,ഇന്ന് 123 പേരെ കോവിഡ് രോഗലക്ഷണങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതുവരെ 36,648 സാമ്പിളുകളാണ് സംസ്ഥാനത്തുനിന്ന് കോവിഡ് ടെസ്റ്റിനായി അയച്ചിട്ടുള്ളത്. ഇതിൽ 36,002 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement
Advertisement