ട്രെൻഡിങ് കേരളയുടെ ഹോം സെഗ്മെന്റിൽ 3 സെന്ററിൽ താഴെ ഭൂമിയിൽ 12 ലക്ഷം രൂപക്ക് നിർമിച്ച ഒരു വീടിനെ പറ്റി മനോരമ പ്രസിദ്ധീകരിച്ച ഒരു ലേഖനം ആണ് പരിചയപ്പെടുത്തുന്നത്.
ഒരു വീട് നിർമിക്കുക എന്നത് ഇന്നത്തെ കാലത് വളരെ ഏറെ ചിലവേറിയ ഒരു കാര്യം ആണ്..നല്ല സ്ഥലം വേണം,നല്ല ബിൽഡേഴ്‌സ് വേണം അങ്ങനെ പോകുന്നു കാര്യങ്ങൾ.ഇനി കുറച്ചു സ്ഥലമാണ് ഉള്ളതെങ്കിലോ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വളരെ വലുതായിരിക്കും.സ്ഥലത്തിന്റെ പരിമിതി മൂലം പലപ്പോഴും നമ്മുടെ പല സ്വപ്നങ്ങളും മറക്കേണ്ടതായിവരാറുണ്ട്.എന്നാൽ ആവശ്യകതകൾ എല്ലാം ഉൾപ്പെടുത്തി വളരെ മികച്ച ക്വാളിറ്റിയിൽ വെറും 2.45 സെന്റില്‍ ഒരു വീട് നിർമിച്ചു.അതും വെറും 12 ലക്ഷം രൂപക്ക്.
4 കിടപ്പുമുറികൾ, ഫോയർ, ലിവിങ്–ഡൈനിങ്, അടുക്കള, വർക്ഏരിയ, മുകൾനിലയിലെ ലിവിങ് എന്നിവയുൾപ്പെടുന്നതാണ് വീട്.
ഡൈനിങ്ങിൽനിന്നു കടക്കാവുന്ന രീതിയിലാണ് താഴെയുള്ള കിടപ്പുമുറികൾ. മുകളിൽ 2 കിടപ്പുമുറികൾ, ഒരു ശുചിമുറി, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുണ്ട്.
‘L’ ആകൃതിയിലുള്ള അടുക്കളയോടു ചേർന്നാണ് വർക് ഏരിയ. പൂഴി നിറഞ്ഞ തീരമേഖലയായതിനാൽ കരിങ്കൽ ഉപയോഗിച്ചുള്ള അടിത്തറ നിർമാണത്തിന് അൽപം ചെലവേറി.
ഭിത്തിനിർമാണത്തിന് ചെങ്കല്ലും സിമന്റ് പ്ലാസ്റ്ററിങ്ങും ഉപയോഗിച്ചു. പ്രധാന വാതിൽ ഇരൂൾ മരത്തിൽ ഒരുക്കിയപ്പോൾ മറ്റുള്ളവ റെഡിമെയ്ഡ് വാതിലുകളാണ്. ഫാൾസ് സീലിങ്, പാനലിങ് എന്നിവ ഒഴിവാക്കിയതിനാൽ അതുമായി ബന്ധപ്പെട്ട ചെലവുകൾ വന്നില്ല.
നിർമാണം തുടങ്ങി, അധികം സമയം പാഴാക്കാതെ പൂർത്തിയാക്കാൻ ശ്രമമുണ്ടായി. ഈ കൃത്യതയിലൂടെയും ചെലവു കുറച്ചു.
2017 ൽ നിർമിച്ച ഈ വീടിനു അന്ന് 12 ലക്ഷം ആണ് ചിലവ് വന്നത്.കോഴിക്കോട് നടക്കാവ് റോഡിൽ ഉള്ള കൺസേൺ ആർക്കിടെക്ചറൽ ലെ എം.കെ.മുകിൽ, ഒ.ഡിജേഷ്,എസ്.ആർ.ബബിത്, സി.എം.രാഗേഷ് എന്നെ നാലുപേർ ചേർന്നാണ് ഈ വീട് രൂപകല്പന ചെയ്തു പൂർത്തിയാക്കിയത്.