Advertisement
വീട്

അതിമനോഹരമായ 3BHK ഭവനം 2.45 സെന്റിൽ നിർമിക്കാം

Advertisement

ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായൊരു വീട്. ദിവസേന വീട് നിർമ്മിക്കുന്നതിന്റെ ചിലവുകൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ 1900 ചതുരശ്രയടിയിലുള്ള ഒരു 3 BHK ഭവനമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

അതിസുന്ദരമായ ഈ ഭവനം നിർമ്മിച്ചിരിക്കുന്നത് ബോക്സ് മാതൃകയിലാണ്. ആധുനിക വാസ്തുശൈലിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ബാൽക്കണിയിൽ സസ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ പുറമേനിന്ന് നോക്കുമ്പോൾ ഇത് വീടിന് കൂടുതൽ മനോഹാരിതയേകുന്നു.കൃത്യമായ അളവിൽ സൂര്യപ്രകാശം പ്രവേശിക്കുന്ന രീതിയിലാണ് ഈ ഇരുനില ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത്. 1900 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു.

താഴത്തെ നിലയിൽ
സിറ്റൗട്ട്
ഫാമിലി ലിവിംഗ്
ബെഡ്രറൂം 1(അറ്റാച്ച്ഡ് ബാത്റൂം)
ഡൈനിംഗ് ഏരിയ
പ്രാർത്ഥന ഏരിയ
അടുക്കള
ജോലിസ്ഥലം
സാധാരണ ടോയ്‌ലറ്റ്

ഒന്നാം നിലയിൽ
ലിവിംഗ് സ്‌പേസ്
ബാൽക്കണി
ബെഡ്റൂം 2

ശരിയായ രീതിയിലുള്ള വായുസഞ്ചാരവും മുറികൾക്ക് അതീവ സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് അടുക്കളയിൽ സജ്ജീകരിച്ചിരിക്കുന്നത്. നൂതന ഇൻ്റീരിയർ ഡിസൈനുകളും, പെയിൻറിങും വീടിന് കൂടുതൽ ആകർഷകമേകുന്നു. ഈ ഭവനത്തിന്റെ നിർമാണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക

Advertisement
Advertisement