ജീവിതത്തിൻ്റെ മുഴുവൻ ഭാഗവും ജോലിചെയ്ത് അത്യാവശ്യ സൗകര്യങ്ങളടങ്ങിയ ഒരു വീട് നിർമ്മിക്കുന്നതിന് പണം ചെലവഴിക്കുന്നവരായിരിക്കും നമ്മൾ.അത്തരത്തിലുള്ളവർക്ക് വളരെ തുച്ഛമായ രീതിയിൽ ഒരു ഇരുനില ഭവനം എങ്ങനെ പണിയാമെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. പരന്ന മേൽക്കൂരയുടുകൂടി നിർമ്മിച്ചിരിക്കുന്ന ഈ വീടിൻ്റെ ഡിസൈനിങ് വളരെ ലളിതമാണ്. ചുമരുകളിൽ ഗ്രാനൈറ്റ് പതിപ്പിച്ചിട്ടുള്ളതിനാലും വൈവിധ്യമാർന്ന കളർ കോമ്പിനേഷൻകൊണ്ടും ഈ ഭവനം അതിമനോഹരമാണ്.
പുറമേനിന്ന് ഒരു വ്യക്തി ഈ വീട് നോക്കുമ്പോൾ , വളരെ നീളത്തിലുള്ള ഗ്ലാസ് പാനൽ ഉപയോഗിച്ചിരിക്കുന്നതിനാൽ ക്ലാസിക് ടച്ചു വീടിന് നൽകുന്നു. വിശാലമായി നിർമ്മിച്ചിരിക്കുന്ന ഭവനത്തിന്റെ മുൻഭാഗത്ത് കാർപോർച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ഇരുനില ഭവനത്തിന്റെ മറ്റു പ്രത്യേകതകൾ താഴെ പറയുന്നു
താഴത്തെ നില
സിറ്റൗട്ട്
ലിവിംഗ് റൂം
ഡൈനിംഗ് ഏരിയ
കിടപ്പുമുറി 1 (അറ്റാച്ചുചെയ്ത ബാത്ത്റൂം)
അടുക്കള
വർക്ക് ഏരിയ
ഒന്നാം നില:
അപ്പർ ലിവിംഗ് ഹാൾ
കിടപ്പുമുറി 2(അറ്റാച്ചുചെയ്ത ബാത്ത്റൂം)
ബാൽക്കണി
ഓപ്പൺ ടെറസ്
നല്ല രീതിയിൽ വായുസഞ്ചാരവും, സ്വകാര്യതയും ലഭിക്കത്തക്ക രീതിയിലാണ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. വിവിധതരത്തിലുള്ള ഇൻ്റീരിയർ ഡിസൈനുകളും നിറങ്ങളും വീടിന് കൂടുതൽ ചാരുതയേകുന്നു. 1500 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന് കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക