Advertisement
Categories: Uncategorized

ഇന്ന് കേരളത്തിൽ 14 പേർക്ക് കോവിഡ്

Advertisement

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ്-19 സ്ഥിതീകരിച്ചു.രോഗം സ്ഥിതീകരിച്ചവരിൽ മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവുമാണ്.10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും  രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നവരുമാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ  7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്.

ഇന്ന് രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 101 പേരാണ് .62,529 പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്.

Advertisement
Advertisement