1380 ചതുരശ്ര അടിയിലാണ് ലളിതവും മനോഹരമായ ഈ ഭവനം നിർമ്മിച്ചിരിക്കുന്നത്.3 മുറികളുള്ള ഈ ഭവനം ഒറ്റ നിലയിൽ ആണ് ഉൾകൊള്ളിച്ചിരിക്കുന്നത്.ഈ വീടിൻ്റെ പ്രധാന ആകർഷണങ്ങളാണ് പ്രത്യേകതരത്തിലുള്ള കല്ലുകൾ, ജനലുകൾ എന്നിവയുടെ ഉപയോഗം.
വീടിന് കൂടുതൽ സമാധാന അന്തരീക്ഷം നൽകുന്നതിൽ വെള്ളനിറത്തിന്റെ പങ്ക് വലുതാണ്.ആധുനിക ശൈലിയിൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനത്തിൽ ബോക്സ് മാതൃകയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വീടിൻ്റെ മറ്റ് സവിശേഷതകൾ താഴെ പറയുന്നു
സിറ്റൗട്ട്
ലിവിംഗ് ആൻഡ് ഡൈനിംഗ് ഏരിയ
ബെഡ്‌റൂം 3 (അറ്റാച്ച്ഡ് ബാത്റൂം 2)
അടുക്കള
വർക്ക് ഏരിയ
സ്റ്റെയർ റൂം എന്നിവ ഉൾപ്പെടുന്നു.
അതിമനോഹരമായ ഇൻ്റീരിയർ ഡിസൈനുകളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു വ്യക്തിക്ക് താമസിക്കാൻ ആവശ്യമായ ഈ ഭവനത്തിന്റെ നിർമാണച്ചെലവ് 18 ലക്ഷം രൂപയാണ്. വളരെ വിശാലമായ ഡൈനിങ് ഹാളും, മുകളിലേക്കുള്ള സ്റ്റെയർകേസും യഥാവിധം സജ്ജീകരിച്ചിട്ടുണ്ട്. ചുമരിനു നൽകിയിരിക്കുന്ന ഇളം നിറങ്ങൾ വീടിനെ കൂടുതൽ ലളിതമാക്കുന്നു. സ്റ്റെയർ റൂം നിർമിച്ചതിനാൽ ഭാവിയിൽ മുകളിലേക്ക് റൂമുകൾ എടുക്കുകയും ചെയ്യാം.ഈ ഒരുനില ഭവനത്തിന്റെ മറ്റു വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.