അടിസ്ഥാന സൗകര്യങ്ങളിലൊന്നായ വീട് സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും.എന്നാൽ ദിനംപ്രതി സ്ഥലത്തിന്റെ വിലയും, വീട് പണിയുന്നതിന്റെ നിർമാണ ചെലവും വർധിച്ചു വരുന്നതിനാൽ സാധാരണക്കാരനായ ഒരു വ്യക്തിക്ക് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. അത്യാവശ്യ സൗകര്യങ്ങളടങ്ങിയ , നല്ല അന്തരീക്ഷവും ചുറ്റുപാടുമുള്ള കൊളോണിയൽ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.
ആധുനിക വാസ്തുവിദ്യകൾ ഉപയോഗിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ചുമരിലുപയോഗിച്ചിരിക്കുന്ന വെള്ള-ഗ്രേ കോമ്പിനേഷൻ .ഈ നിറങ്ങൾ ഭവനത്തെ കൂടുതൽ മനോഹരമാക്കുന്നു. ക്യൂബോയ്ഡ് മാതൃകയും ഈ ഭവനത്തിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എലിവേഷൻ,ലാൻഡ്സ്കേപ്പിങ്,തൂണുകൾ ഇവയെല്ലാം വീടിനെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്നുണ്ട്. ഈ ഒരുനില വീടിൻ്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു:
സിറ്റൗട്ട്
ലിവിങ് റൂം
ബെഡ്റൂം 2 (അറ്റാച്ച്ഡ് ബാത്റൂം)
അടുക്കള
വർക്ക് ഏരിയ
സ്റ്റോർ റൂം
സ്റ്റെയർ റൂം
കൃത്യമായ അളവിൽ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി നിശ്ചിത സ്ഥാനങ്ങളിൽ ജനലുകൾ സ്ഥാപിച്ചിരിക്കുന്നു. 1350 ചതുരശ്രഅടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിൽ – മുറികളിൽ സ്വകാര്യതയും, വായുസഞ്ചാരവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ഫൈസൽ പുളിക്കലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അദ്ദേഹത്തിൻ്റെ ഇ മെയിൽ ഐഡിയും കോൺടാക്ട് നമ്പറും താഴെ നൽകുന്നു.
Designer : Faisal Pulikkal
Whats App & Mob : +96879497868
Email : faisalpulikkal93@gmail.com