സ്വന്തമായൊരു വീട് സ്വപ്നം കാണാത്തവർ ആരുമില്ല. സാധാരണക്കാരനായ ഒരു വ്യക്തിക്ക് തുച്ഛമായ നിരക്കിൽ, സൗകര്യങ്ങളടങ്ങിയ 1150 ചതുരശ്ര അടിയിലുള്ള ഒരു ഭവനമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ധാരാളം സവിശേഷതകളും അത്യാധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.ഇൻറ്ർലോക്ക് ടൈലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് ഭവനത്തിന് കൂടുതൽ സൗന്ദര്യം നൽകുന്നു. സൂര്യപ്രകാശം ഭവനത്തിൽ കൃത്യമായി പ്രവേശിക്കുന്ന രീതിയിലാണ് ജനലുകളും സ്ഥാപിച്ചിരിക്കുന്നത്. വെള്ളയും ഇളംബ്രൗൺ നിറവും വീടിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
ഈ വീടിൻറെ മറ്റ് സൗകര്യങ്ങൾ താഴെ പറയുന്നു
സിറ്റൗട്ട്
സ്വീകരണമുറി
2 കിടപ്പുമുറികൾ
ഒരു ഡൈനിംഗ് ഏരിയ
അടുക്കള
വർക് ഏരിയ
വിട്രിഫൈഡ് ടൈലുകളുടെ ഉപയോഗം ഭവനത്തിന് ഒരു മോഡേൺ ലുക്ക് നൽകുന്നുണ്ട്. ലാൻഡ്സ്കേപ്പിങ്ങും എടുത്തുപറയേണ്ട ഒരു ഘടകമാണ്.വിശാലമായി തന്നെയാണ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത് അതോടൊപ്പം മുറികൾക്ക് സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.ലളിതവും ആധുനികവുമായാണ് ഇൻ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.ഓപ്പൺ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഡൈനിങ് ഹാളും, പ്ലൈവുഡുകൊണ്ടു തീർത്ത അടുക്കളയും പ്രധാനപ്പെട്ട മറ്റ് ആകർഷണങ്ങളാണ്.ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ നിർമ്മാണ ചിലവ് 17 ലക്ഷം രൂപയാണ്.