Advertisement
വീട്

11 ലക്ഷം രൂപക്ക് നിർമിച്ച ഒരു അടിപൊളി വീട് പ്ലാൻ സഹിതം

Advertisement

വീട് എല്ലാവരുടെയും സ്വപ്നം ആണ്.പലപ്പോഴും ജീവിതകാലം മുഴുവൻ പണിയെടുത്തു ആണ് എല്ലാവരും വീട് നിർമിക്കുന്നത്.അതിൽ ഭൂരിഭാഗം ആളുകളും ലോൺ വഴി ആവും വീട് പണിയാൻ ഉള്ള പണം കണ്ടെത്തുന്നത്.വീടുകൾ പല തരം ഉണ്ട്.ആവശ്യത്തിനുള്ള സൗകര്യം അടങ്ങിയ വീട് ,പിന്നെ ആർഭാടവും ആഡംബരവും കൂടിച്ചേർന്ന വീട്.നമ്മുടെ ആവശ്യം ,നമ്മുടെ വരുമാനം ,ബജറ്റ് എന്നിവ വിലയിരുത്തി അതിനു അനുസരിച്ചുള്ള ഒരു വീട് ആവണം പണിയേണ്ടത് .അല്ലാതെ അനാവശ്യമായ സൗകര്യങ്ങളും ആർഭാടങ്ങളും കൂടി ചേർത്ത് കഴിഞ്ഞാൽ വീട് പണിയാനുള്ള തുക കൂടുകയും കൂടുതൽ തുക ലോൺ എടുക്കേണ്ടി വരികയും ചെയ്യും.അങ്ങനെ അവസാനം കടക്കെണിയിൽ പെടുന്ന നിരവധി ആളുകൾ ഉണ്ട്.

നല്ല ഒരു എൻജിനിയർ വിചാരിച്ചാൽ എത്ര ചെറിയ തുകയിലും നമ്മുടെ ആവശ്യങ്ങൾക്ക് ചേർന്നിണങ്ങിയ മനോഹര വീട് നിമിച്ചു നൽകാൻ സാധിക്കും .അത്തരത്തിൽ ഉള്ള ഒരു പ്ലാൻ ആണ് ഇന്നത്തെ പോസ്റ്റിൽ .വെറും 11 ലക്ഷം രൂപക്ക് നിർമിക്കാൻ സാധിക്കുന്ന മനോഹരമായ വീട്.

11 ലക്ഷം രൂപക്ക് നിർമിച്ച ഒരു അടിപൊളി വീട്

11 ലക്ഷം രൂപക്ക് 733 square ഫീറ്റ് മനോഹരമായ വീട് പണിയാം.2 മുറികൾ ,സിറ്റൗട്ട് ,കാർ പോർച് ,ലിവിങ് ആൻഡ് ഡൈനിങ് ഏരിയ ,1 അറ്റാച്ഡ് ബാത്രൂം, 1 കോമൺ ബാത്ത്റൂം ,കിച്ചൻ പിന്നെ stair റൂം എന്നിവ അടങ്ങിയത് ആണ് വീട്.ഇതെല്ലം കൂടെ 733 square ഫീറ്റ് ആണ് വരുന്നത്.stair റൂം ഉള്ളതിനാൽ പിന്നീട് പണവും ആവശ്യവും വരുമ്പോൾ മുകളിലേക്ക് പണിയുവാനും സാധിക്കും.

Modern Home Design | Budget 11 LAC | Courtesy | Perfect Design

പെർഫെക്റ്റ് ഡിസൈൻസ് ആണ് ഇതിനു പിന്നിൽ .പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ വീട് 11 ലക്ഷത്തിനും പണിയാം വേണമെങ്കിൽ 25 ലക്ഷത്തിനും പണിയാം.സാധനങ്ങളുടെ ക്വാളിറ്റി ,വീടിനുള്ളിലെ ഇന്റീരിയർ ,അങ്ങനെ പല കാര്യങ്ങളെയും ആശ്രയിച്ചാണ് മൊത്തം ചിലവ് വരുന്നത്,നമ്മൾ നേരിട്ട് സാധങ്ങൾ ഒക്കെ എടുത്ത് ,വില എല്ലായിടത്തും ചോദിച്ചു വില കുറഞ്ഞ സ്ഥലത്തു നിന്നും വാങ്ങി മൊത്തത്തിൽ മേൽനോട്ടം വഹിച്ചാൽ 11 ലക്ഷത്തിൽ താഴെ ഈ വീട് പണിതെടുക്കാം.

11 ലക്ഷം രൂപക്ക് നിർമിച്ച വീടിന്റെ പ്ലാൻ

Home Plan | Budget 11 LAC | Courtesy : Perfect Design

വീട് പണിയും മുൻപ് .ഒരു എൻജിനീയറെ സമീപിച്ചു വിലയിരുത്തുന്നത് എന്ത് കൊണ്ടും ഭാവിയിൽ ഗുണകരം ആവും

Advertisement
Advertisement