പരമ്പരാഗതരീതിയിൽ ഒരു അതിമനോഹര 2 BHK ഭവനം
ഈ ആധുനിക കാലത്തിലും പഴമയുടെ മൂല്യങ്ങൾ ഉൾക്കൊണ്ട് പരമ്പരാഗതരീതിയിൽ ഭവനങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെയിടയിൽ ഉണ്ടായിരിക്കും .അവർക്ക് വേണ്ടിയാണ് ഈ വീട് ഇവടെ അവതരിപ്പിക്കുന്നത് .
1020 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ രൂപകൽപ്പനയിൽ പരമ്പരാഗത വാസ്തുവിദ്യ ശൈലികൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കളിമൺ ടൈലുകൾ ഉപയോഗിച്ചുള്ള മേൽക്കൂരയും, ഡോർമെൻ ജനലുകളുമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു സവിശേഷതയാണ് ഇവ കൂടുതൽ കുളിർമ പ്രദാനം ചെയ്യുന്നുവെന്നത്. ഈ ചൂടുകാലത്ത് ധാരാളം പേർക്ക് സഹായകമാകുന്ന ഒന്നാണിത്. തൂണുകളും എലിവേഷനും ഈ ഒരുനില വീടിനെ കൂടുതൽ മനോഹരമാക്കുന്നു. ഈ ഭവനത്തിന്റെ മറ്റു പ്രത്യേകതകൾ താഴെ നൽകുന്നു
പൂമുഖം
സിറ്റൗട്ട്
ലിവിംഗ് റൂം
ബെഡ്റൂം 2 (അറ്റാച്ചഡ് ബാത്ത്റൂം)
അടുക്കള
വർക്ക് ഏരിയ എന്നിവയാണ്
17 ലക്ഷം രൂപ ചിലവിലാണ് പ്രീനവ് പി മോഹൻ ഈ ഭവനം ഡിസൈൻ ചെയ്തിരിക്കുന്നത്. കൃത്യമായ അളവിൽ സൂര്യപ്രകാശവും മുറികളിൽ വായുസഞ്ചാരവും നടക്കുന്ന രീതിയിലാണ് ഭവനം സജ്ജീകരിച്ചിരിക്കുന്നത്. ഈ ഭവനത്തിന്റെ രൂപകല്പനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.