സ്വപ്നസാഫല്യമായ ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ആയിരം ചതുരശ്ര അടിയുള്ള ഈ ഭവനം ഇന്നിവിടെ അവതരിപ്പിക്കുന്നത്. വളരെ തുച്ഛമായ നിരക്കിൽ ഏതൊരു സാധാരണക്കാരനും നിർമ്മിക്കാൻ സാധിക്കുന്നതാണിത്. 5 സെൻ്റിലാണ് സമകാലിക ശൈലിയിൽ ഈ ഭവനം തയ്യാറാക്കിയിരിക്കുന്നത്. ആധുനിക ഡിസൈനുകളുടൊപ്പം വെള്ള ,ചാരം, തവിട്ട് നിറങ്ങളും ഇതിന് കൂടുതൽ ആകർഷണം നൽകാൻ സഹായിക്കുന്നു.വെള്ള നിറം ഉപയോഗിച്ചിരിക്കുന്നതിനാൽ ഇതു വീടിനെ കൂടുതൽ വിശാലമുള്ളതായി പ്രദർശിപ്പിക്കുന്നു.
ഈ ഒരുനില ഭവനത്തിന്റെ കൂടുതൽ സൗകര്യങ്ങൾ താഴെ പറയുന്നു
സിറ്റൗട്ട്
ലിവിങ് റൂം
3 ബെഡ്റൂം
2 അറ്റാച്ച് ബാത്ത്റൂം
1 സാധാരണ ബാത്ത്റൂം
അടുക്കള
വർക്ക് ഏരിയ
ശരിയായ സ്ഥാനത്ത് ജനലുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ സൂര്യപ്രകാശവും കൃത്യമായ അളവിൽ ഭവനത്തിലേക്ക് പ്രവേശിക്കുന്നു. ക്രോസ് വെന്റിലേഷൻ ഉപയോഗിച്ചിരിക്കുന്നതിനാൽ ഒരു പരിധിവരെ താപനിലയെ നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്ന വിട്രിഫൈഡ് ടൈലുകൾ വീടിന് കൂടുതൽ എൽഗന്റ് ലുക്ക് നൽകുന്നു. ഇൻറീരിയറുകൾക്കെല്ലാം ഇളം നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഭവനത്തിന്റെ സൗന്ദര്യവും വർദ്ധിപ്പിക്കുന്നു. കേരള ഹോംസ് രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനത്തിന്റെ നിർമ്മാണ ചിലവ് 25 ലക്ഷം രൂപയാണ്. വീടിന്റെ സൗജന്യ പ്ലാനും ഇതോടൊപ്പം ചേർത്തിരിക്കുന്നു.