100 ദിവസത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയുമായി മൈക്രോമാക്സ് .
ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് തങ്ങളുടെ ഉപഭോക്താക്കൽക്ക് അടിപൊളി ഓഫറുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. മൈക്രോമാക്സിന്റെ ഫീച്ചർ ഫോണുകൾ വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. വാങ്ങുന്ന ഫോണിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ 100 ദിവസത്തിനുള്ളിൽ മാറ്റി നൽകും. നിർമാണത്തിലുണ്ടാകുന്ന തകരാറുകൾക്ക് അതേ മോഡലോ അല്ലങ്കിൽ അതേ വിലയുള്ള മറ്റ് മോഡൽ ഫോണുകളോ മാറ്റിനൽകുമെന്ന് മൈക്രോമാക്സ് വാഗ്ധാനം ചെയ്യുന്നു.
>>സെൽഫി പ്രേമികൾക്കായി സാംസങ്ങിന്റെ കിടിലൻ ഫോൺ
മൈക്രോമാക്സിന്റെ പത്ത് ഫീച്ചർ ഫോണുകൾക്കാണ് ഇപ്പോൾ ഈ ഓഫർ ലഭിക്കുക.
മൈക്രോമാക്സ് x1i , മൈക്രോമാക്സ് x 706 , മൈക്രോമാക്സ് X 424, മൈക്രോമാക്സ് x 740, മൈക്രോമാക്സ് x730 , മൈക്രോമാക്സ് x 904, മൈക്രോമാക്സ് x512, മൈക്രോമാക്സ് x 412,
മൈക്രോമാക്സ് ×570, മൈക്രോമാക്സ് x 726
എന്നിവയാണ് ഈ ഓഫർ ലഭിക്കുന്ന ഫോണുകൾ. ഫോൺ വാങ്ങിയ ദിവസം മുതൽ 100 ദിവസം വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഹാർഡ് വെയർ സംബന്ധമായ തകരാറുകൾക്കക് മാത്രമേ ഈ ആനൂകൂല്യം ലഭിക്കകയുള്ളു. സോഫ്റ്റ്വെയർ സംബന്ധമായ തകരാറുകൾക്ക് ഈ ഓഫർ ലഭിക്കില്ല. എന്നാൽ കമ്പനി ഇതു കൂടാതെ ഒരു വർഷ സെർവീസ് വാറണ്ടിയും നൽകുന്നുണ്ട്. ഈ റീപ്ലേസ്മെന്റ് വാറന്റി നൽകുന്നതിനായി 1000 ത്തോളം സർവീസ്സ് സെന്ററുകളാണ് കമ്പനി സജ്ജമാക്കിയിരീക്കുന്നത്.
നിർമാണത്തിലുണ്ടാകുന്ന തകരാറുകൾ 70 ശതമാനവും വിൽക്കുന്ന അതേ ദിവസം തന്നെ റിപ്പോർട്ട് ചെയ്യും. 90 ശതമാനം ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യും എന്നതാണ് കമ്പനിയുടെ കണക്ക്. ചൈനീസ് കമ്പനികളുടെ കടന്നു വരവ് സ്മാർട്ട് ഫോൺ വിപണിൽ മൈക്രോമാക്സ് അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ വളർച്ചയെ പിന്നോട്ടടിച്ചിരിന്നു. എന്നാൽ സ്മാർട്ട് ഫോൺ വിപണിയിൽ നഷ്ടമായ ആധിപത്യം ഫീച്ചർ ഫോൺ വിപണിയിൽ നിലനിർത്താൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് മൈക്രോമാക്സ്. സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ മിക്കവരും സെക്കന്ററിയായി ഒരു ഫീച്ചർ ഫോൺ കരുതാറുണ്ട്. ഈ അനുകൂല സാഹചര്യത്തെ തങ്ങൽക്ക് അനുകൂലമാക്കുകയാണ് ഈ ഓഫർ പ്രക്യാപനത്തോലൂടെ മൈക്രോമാക്സ് നടത്തിയിരിക്കുന്നത്.
>>BSNL മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക