മനോഹരമായ വീട് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് ഒരുപക്ഷേ അത്യാവശ്യ സൗകര്യങ്ങളടങ്ങിയ ഒരു വീട് പണിയുന്നതിനാവാം. എന്നാൽ ദിനംപ്രതി ഇതിന്റെ ചിലവുകൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ധാരാളം ബുദ്ധിമുട്ടുകളും നാം നേരിടേണ്ടി വരുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് വെറും 10 ലക്ഷം രൂപയ്ക്ക് വളരെയധികം സൗകര്യങ്ങളടങ്ങിയ ഒരു ഭവനം പണിയുന്നതെങ്ങനെയെന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ഒരു വീട് പണിയുന്നതിന് മുമ്പ് നമ്മൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് . പണിയാനായി തിരഞ്ഞെടുക്കേണ്ട സ്ഥലം ,വീടിന്റെ ഡിസൈൻ അല്ലെങ്കിൽ പ്ലാൻ, ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പെയിന്റ് എന്നിവ. ശരിയായ രീതിയിൽ ഗുണമേന്മയുള്ളവയാണോ ഇത് എന്നു നമ്മൾ ആദ്യമേ തന്നെ ഉറപ്പുവരുത്തണം.ഇവിടെ നമ്മൾ തയ്യാറാക്കിയിരിക്കുന്ന ഭവനം,ആധുനിക
ശൈലിയിൽനിന്നും വ്യത്യസ്തമാണ്. പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ധാരാളം ഡിസൈനുകൾ ഇവിടെ കാണാം.
ഏറ്റവും സവിശേഷമായ ഒന്ന്, ഈ വീടിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത് ഓട് ഉപയോഗിച്ചാണ്. കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഓടായതുകൊണ്ടുതന്നെ ഇത് വീടിന് കൂടുതൽ കുളിർമയും നൽകുന്നുണ്ട്. വർദ്ധിച്ചു വരുന്ന ഈ ചൂടുകാലത്ത് ഇത് വളരെയേറെ സഹായകരമാണ്. അതുപോലെ തന്നെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് വെട്ടുകല്ലാണ്. കൂടുതൽ മിനുസപ്പെടുത്തിയതിനാൽ ഭംഗിയായ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വീടിന്റെ പൂർണ്ണത കൈവരിക്കുന്നത് അതിന്റെ വലിപ്പത്തിലല്ല, മറിച്ച് ഗുണമേന്മയിലാണെന്ന് ഈ വീട് നമുക്ക് കാണിച്ചു തരുന്നു. തുച്ഛമായ നിരക്കിൽ മനോഹരമായതും ഗുണമേന്മയേറിയതുമായ ഈ വീടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കോസ്റ്റ്ഫോര്‍ഡ് ഡിസൈനര്‍ Santilal ഫോണ്‍ നമ്പര്‍ 9747538500.