Advertisement
വാർത്ത

ശബരിമല സംഘർഷം വാഹനം തടഞ്ഞ സ്ത്രീകളും കുടുങ്ങും

Advertisement

ശബരിമല പ്രശ്നത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട കൂടുതൽ പേർ അറസ്റ്റിൽ ആയി.ഇതുവരെ 2061 പേരോളം അറസ്റ്റിൽ ആയി.പ്രശ്നവുമായി ബന്ധപെട്ടു വാഹനങ്ങൾ തടഞ്ഞ സ്ത്രീകളും കുടുങ്ങും.ഇതുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിലായി 450 നു മുകളിൽ കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിതങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.കൂടുതൽ പേരുടെ ചിത്രങ്ങൾ ഉടൻ പുറത്തുവിടും.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ശബരിമല സംഘർഷവുമായി ബന്ധപെട്ടു കൂടുതൽ കർശന നടപ്പായി സ്വീകരിക്കാൻ തീരുമാനം ആയിരുന്നു.അതിനെ തുടർന്ന് ആണ് ഈ നടപടി.

നിലകളിലും മറ്റും വാഹങ്ങൾ തടഞ്ഞ സ്ത്രീകൾക്ക് എതിരെയും നടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ട്.പ്രശ്നവുമായി ബന്ധപെട്ടു എല്ലാവരെയും അറസറ്റ് ചെയ്യുക അല്ല ചെയ്യുന്നത്.സമാധാനത്തിൽ  നാമം ജപിച്ചു കൊണ്ട് സമരം ചെയ്തവർക്ക് ഒരു പ്രശനവും ഇല്ല.അതിന്റെ മറവിൽ പോലീസിനെ കല്ലെറിയുകയും സ്ത്രീകളെ ആക്രമിക്കുകയും അസഭ്യം പറഞ്ഞവർക്കും എതിരെ ആണ് നടപടി.അറസറ്റ് രേഖപ്പെടുത്തിയ ശേഷം സംഘർഷത്തിന്റെ വീഡിയോ ചെക്ക് ചെയ്തു ഉറപ്പു വരുത്തിയ ശേഷം ആണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

Advertisement
Advertisement