Advertisement
സോഷ്യൽ മീഡിയ

വൈദുതി ബില്ല് നേരെ പകുതിയാക്കാം ! കണ്ടുപിടിത്തവുമായി മലയാളി

Advertisement

എത്ര പരിശ്രമിച്ചിട്ടും കുറയാത്ത കറണ്ട് ചാർജിനെ പിടിച്ചുകെട്ടാനും വൈദുതി ഉപയോഗം നിയന്ത്രണ വിധേയമാക്കി നഷ്ട്ടം പൂർണ്ണമായി ഇല്ലാതാക്കി ബില് തുക നേർ പകുതിവരെ എത്തിക്കാനും കഴിയുന്ന ഒരു നൂതന സാങ്കേതിക വിദ്യയുമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി രംഗത്തെത്തിയിരിക്കുന്നു .

ഒരു കൂട്ടം മലയാളി സാങ്കേതിക വിദഗ്ദരാണ് ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറിയുടെ അണിയറക്കാര്‍.വീട്ടിലെ വൈദ്യുതി ഉപയോഗത്തെ കുറിച്ചുള്ള വിശദമായ കണക്കുകള്‍ അറിയാന്‍ സാധിക്കുന്ന സ്മാര്‍ട് എനര്‍ജി മോണിറ്റര്‍ എന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഗ്രീനീ (Greeniee) എന്നാണ് ഇതിന് പേര്.

വീട്ടിലെ ഒരോ ഉപകരണങ്ങളും എത്ര വൈദ്യുതി ഉപയോഗിക്കുന്നു? പ്രതിദിനം എത്ര വൈദ്യുതി ഉപയോഗിക്കുന്നുണ്ട്, ഇതിന്റെ പ്രതിമാസ കണക്ക് എങ്ങനെയാണ്, വൈദ്യുതി ചോര്‍ച്ച സംഭവിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഈ സാങ്കേതിക വിദ്യയിലൂടെ നിങ്ങള്‍ക്ക് അറിയാനാവും.

ജിം ജോണ്‍, മനോജ് കൃഷ്ണന്‍, സജില്‍.പി, വിവേക്.പി എന്നീ സാങ്കേതിക വിദഗ്ദര്‍ ചേര്‍ന്നാണ് ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി സ്ഥാപിച്ചത്. കളമശ്ശേരിയിലെ കേരളാ സ്റ്റാര്‍ട് ആപ്പ് മിഷന് കീഴിലുള്ള മേക്കര്‍ വില്ലേജിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഗ്രീന്‍ ടേണിന്റെ ഈ പദ്ധതിയ്ക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമുള്ള ഇന്നൊവേഷന്‍ ഫണ്ടും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിന്നുള്ള ധനസഹായവും ലഭിച്ചിട്ടുണ്ട്. കൂടാതെ തൃശൂരിലും എറണാകുളത്തുമായി 50 ഓളം വീടുകളില്‍ പദ്ധതി പരീക്ഷിക്കാനുള്ള അനുമതിയും കെ.എസ്.ഇ.ബി നല്‍കിയിട്ടുണ്ട്.

എന്താണ് ഈ വിദ്യ :-നിങ്ങളുടെ വൈദ്യുതി മീറ്ററിന് സമീപം ഘടിപ്പിക്കാവുന്ന ഒരു ഉപകരണവും മൊബൈല്‍ ആപ്ലിക്കേഷനും അടങ്ങുന്നതാണ് ഗ്രീനീ. ഗ്രീന്‍ ടേണ്‍ ഐഡിയ ഫാക്ടറി സ്വന്തമായി വികസിപ്പിച്ച പ്രത്യേക അല്‍ഗരിതം ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെ വിലയിരുത്തുന്നതും വിവരങ്ങള്‍ നിങ്ങളിലെത്തിക്കുന്നതും. മൊബൈല്‍ ആപ്പ് വഴിയാണ് ആ വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവുക.

എതെല്ലാം ഉപകരണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഒരോ ഉപകരണവും എത്ര വൈദ്യുതി ഉപയോഗിക്കുന്നു. (അതായത് റഫ്രിജറേറ്റര്‍ എത്ര ഉപയോഗിക്കുന്നു, ടിവി എത്ര വൈദ്യുതി ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍) ഏത് ഉപകരണമാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്, എത്ര നേരമായി ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് തുടങ്ങിയ വൈദ്യുതി ഉപയോഗത്തിന്റെ തത്സമയ വിവരങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ വോള്‍ടേജ് വ്യതിയാനം സംബന്ധിച്ച വിവരങ്ങളും വൈദ്യുതി ചോര്‍ച്ച സംബന്ധിച്ച വിവരങ്ങളും ഗ്രീനി ആപ്പ് വഴി നിങ്ങള്‍ക്ക് അറിയാനാവും.

‘ഇതുവഴി ഒരുമാസം നിങ്ങള്‍ക്ക് ലഭിക്കുന്ന ബില്‍ തുകയില്‍ എസി എത്ര രൂപയുടെ വൈദ്യുതി ഉപയോഗിച്ചു? ടിവി എത്ര ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങള്‍ അറിയാനാവും. ഇതുവഴി ഏത് ഉപകരണം വഴിയാണ് വൈദ്യുതി ചോര്‍ന്നുപോകുന്നതെന്ന് ഉപയോക്താവിന് തിരിച്ചറിയാന്‍ സാധിക്കും.’

‘യൂണിറ്റ് അടിസ്ഥാനത്തിലും സമയത്തിന്റെ അടിസ്ഥാനത്തിലും വിവിധ സ്ലാബുകളായി വിഭജിച്ചാണ് നിലവില്‍ നമ്മുടെ നാട്ടില്‍ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നത്. അതായത് പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ ഒരു തുക, 50 മുതല്‍ 100 യൂണിറ്റ് വരെ അടുത്ത തുക എന്നിങ്ങനെയാണ് പണം ഈടാക്കുന്നത്. അതായത് ഒരു യൂണിറ്റിന്റെ വ്യത്യാസത്തില്‍ ബില്‍ തുകയില്‍ കാര്യമായ മാറ്റം സംഭവിക്കും.

അതുപോലെ തന്നെ ഓരോ സമയപരിധി അനുസരിച്ചും വൈദ്യുതി ചാര്‍ജില്‍ വ്യത്യാസം വരാറുണ്ട്. ഇത്തരം വിവരങ്ങള്‍ മുന്‍കൂര്‍ അറിയുന്നതിലൂടെ വൈദ്യുതി ഉപയോഗം ആസൂത്രണം ചെയ്യാന്‍ ഉപയോക്താവിന് സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.’

ഗ്രീനി ആപ്പില്‍ ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട് അല്‍ഗരിതം, വീട്ടുപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച വിവരങ്ങള്‍ അറിയാനും ഇതുവഴി നിങ്ങളുടെ വീട്ടുപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയാനും നിങ്ങളെ സഹായിക്കുമെന്നും ശ്രീനാഥ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു

നിലവില്‍ അനുമതിലഭിച്ച 50 വീടുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ഗ്രീനി ഡിവൈസ് സ്ഥാപിച്ച് നിരീക്ഷിച്ചു വരികയാണ്. അടുത്തവര്‍ഷം ജനുവരിയോടെ ഔദ്യോഗികമായി ഉപകരണം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാവുമെന്നാണ് ഗ്രീന്‍ടേണ്‍ കണക്കുകൂട്ടുന്നത്.ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ

Advertisement
Advertisement