Advertisement
സോഷ്യൽ മീഡിയ

വിദേശത്തു നിന്ന് മടങ്ങി വരുന്നവർക്ക് സർക്കാരിന്റെ കൈതാങ്

Advertisement

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയിട്ട് എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്.അവർക്കായി ഗവർമെന്റിന്റെ പല പദ്ധതികളും ഉണ്ട്.ഇതൊന്നും പലപ്പോഴും ആരും അറിയുന്നില്ല..പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ നിൽക്കുന്നവർക്കായി നോർക്കാ റൂട്സിന്റെ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻഡിപിആർഇഎം) എന്നൊരു പദ്ധതി ഉണ്ട്.സ്വയം തൊഴിൽ ആരംഭിക്കുന്നതിനുള്ള ഒരു പദ്ധതി ആണിത്.

20 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നല്‍കും. ഇതില്‍ 15% തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ നല്കുന്നതാണ് ലോണ്‍ തുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതികാകും. കൂടാതെ 3 വര്‍ഷം വരെ തിരിച്ചടവ് ആവശ്യമില്ല.

മിനിമം രണ്ടു വര്ഷം എങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആണ് ഈ ലോണിന് അര്ഹതപെട്ടവർ.പരമാവധി പ്രായം 65 വയസ് ആണ്

ഈ പദ്ധതിയിലൂടെ ലോൺ നൽകുന്നത് ബാങ്ക് ആണ് നോർക്ക സബ്‌സിഡിയും നൽകും. ലോൺ തുക മാസ ഗഡുക്കളായി കൃത്യമായി അടയ്ക്കുന്നവർക്കു മാത്രമേ ബാങ്കിന്റെ പലിശ ഇളവ് ലഭിക്കുകയുള്ളൂ.
അപേക്ഷിക്കേണ്ടത് എങ്ങനെ? നോർക്കയുടെ വെബ്‌സൈറ്റ്‌ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർക്ക് നോർക്ക ട്രെയിനിം ഗ് നൽകും. അതിനുശേഷം ബാങ്കിലേക്കുള്ള റെക്ക മെന്റേഷൻ ലെറ്റർ ലഭിക്കും. റെക്കമന്റേഷൻ ലെറ്ററുമായാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.

Advertisement
Advertisement