ഗവർമെന്റ് സേവനങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആയി മാറിക്കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗം ആയി റെവന്യൂ ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും എല്ലാം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞു.ഭൂനികുതിയും കെട്ടിട നികുതിയും അടക്കുവാൻ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും വർഷാ പോയി വെയിലും കൊണ്ട് ക്യൂ നിന്ന് അടക്കുന്നത് വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്.വിദേശത്തു ജോലി ചെയ്യുന്നവർക്ക് അതിനേക്കാൾ ഏറെ ബുദ്ധിമുട്ട് ആണ്.പലരും പലപ്പോഴും ഇത് അടക്കുവാൻ മറന്നു പോകുന്നു.അവസാനം ഫൈൻ ഉൾപ്പടെ നോട്ടീസ് വരുമ്പോൾ ആണ് പലരും ഇതൊക്കെ ചെയ്യാറ്.ഗവർമെന്റ് സേവനങ്ങൾ ഡിജിറ്റൽ ആയി മറിയതിന്റെ ഭാഗം ആയി ഭൂ നികുതിയും കെട്ടിട നികുതിയും ഇപ്പോൾ ലോകത്തിന്റെ ഏത് കോണിൽ നിന്നും ഓൺലൈൻ ആയി അടക്കാം.ഇന്റെനെറ്റ് കണക്ഷനും പണം അടക്കാനായി ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമോ,ഡെബിറ്റ് കാർഡോ ഉണ്ടായാൽ മതി.
കൂടുതൽ അറിയാൻ വീഡിയോ കാണുക..ചാനൽ സബ്സ്ക്രൈബ് ചെയ്യുക….ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കൂ.