വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കുക

ഒരു വാഹനം നിയമാനുസൃതമായി നിരത്തിലോടിക്കണമെങ്കിൽ ഇൻഷുറൻസ് കൂടിയേ കഴിയൂ.വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ്.

Advertisement

ഒരു വാഹനം മറ്റൊരാൾക്കു വിൽക്കുമ്പോൾ നാം സ്വാഭാവികമായും പുതുതായി വാങ്ങുന്ന ആളിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റി എന്ന് ഉറപ്പു വരുത്തണം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റിയ ദിവസം മുതൽ 14 ദിവസത്തെ സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പോളിസിയും, പുതുതായി വാങ്ങിയ ആളിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയിൽ പോയി മാറ്റി എടുക്കണം. അല്ലാത്തപക്ഷം ക്ലെയിം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനിക്കു നിയമപരമായി ബാധ്യത ഇല്ല.ഈ ഒരു സൗകര്യം ഉപയോഗിച്ചയാൾ ഇത് വഴി പതിനായിരങ്ങൾ നമുക്ക് സേവ് ചെയ്യാം.അതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

നിങ്ങൾ എങ്ങനെ വാഹനം ഓടിക്കുന്നു, എത്ര സമയം വാഹനത്തിൽ ചിലവഴിക്കുന്നു, നിങ്ങളുടെ ഡ്രൈവിംഗ് രീതി, റൂട്ട്, വാഹനം, നിങ്ങൾ പോവുന്ന സ്ഥലങ്ങളുടെ ഭൂപ്രകൃതി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാൽ നിങ്ങൾക്ക് പൂർണ പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കുവാൻ സാധിക്കും. വാഹനം വാങ്ങുന്ന സമയത്ത്, ഏത് തരത്തിലുള്ള ഇൻഷുറൻസ് കവറേജാണ് നിങ്ങൾക്ക് ആവശ്യം  എന്ന് വേണ്ടപ്പെട്ടവരുടെ സംസാരിച്ച് തീരുമാനം എടുക്കുന്നത് നന്നായിരിക്കും.