സ്വന്തമായൊരു വീട് അതാണ് ശരാശരി മലയാളിയുടെ സ്വപ്നം. എന്നാല്‍ത് സ്വന്തം ബജറ്റില്‍ ഒതുങ്ങാന്‍ നന്നേ പാടു പെടുന്നവര്‍ ആണ് എല്ലാവരും.
എങ്ങനെ ബഡ്ജറ്റില്‍ വീട് പണിയാം എന്ന് അറിഞ്ഞോളൂ. ഷെയര്‍ ചെയ്ത് ആവശ്യക്കാരില്‍ എത്തിയ്ക്കുമല്ലോ.
ഒരു വീടിന്റെ ഭംഗി എന്ന് പറയുന്നത് ആ വീട്ടിലെ താമസക്കാരുടെ സന്തോഷമാണ്. വീടിനായി ചിലവഴിച്ച തുക അത് എത്രയായാലും അവിടെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം.
വീട് നിർമ്മിക്കുന്നതിൽ ആയാലും മറ്റ് എന്തിലായാലും പരിമിതികളെ കുറിച്ച് ആവലാതിപ്പെടുന്നവർക്കല്ല സാധ്യതകളെ കുറിച്ച് ക്രിയേറ്റീവായി ചിന്തിച്ച് അത് പ്രയോജനപ്പെടുത്തുന്നവരുടെ കൂടെയാണ് വിജയം.
കുറഞ്ഞ ഭൂമിയിൽ കുറഞ്ഞ ബജറ്റിൽ വീട് വെയ്ക്കാനുളള സാധ്യതകൾ പരിശോധിക്കാം. മൂന്ന് സെന്റ് സ്ഥലത്ത് പത്ത് ലക്ഷം രൂപയ്ക്ക് 800 ചതുരശ്ര അടിയിൽ സുന്ദരവും സൗകര്യമുള്ള വീട് എളുപ്പത്തിൽ പണിയാം.
കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ. ചെറിയ പ്ലോട്ടുകളിൽ വീട് വെക്കുമ്പോൾ പരമാവധി ഓപ്പൺ പ്ലാനിംഗിനു തയ്യാറാകുക. ഉള്ള സ്ഥലത്തെല്ലാം ചുമർ കെട്ടി ചെറിയ മുറികളായി തിരിക്കുന്നത് ഒട്ടും അഭികാമ്യമാകില്ല.
പുതിയ സാങ്കേതികവിദ്യകളും മെറ്റീരിയലുകളും അകത്തളങ്ങളിലെ ചുവരുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന കനം കുറഞ്ഞ നിരവധി പ്രോഡക്ടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഇതിന്റെ സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയാൽ വീടിനുൾവശം ഭംഗിയാക്കാൻ കഴിയും. വലിയ ഹാളിനെ മൂന്നായി വേർതിരിച്ച് ലിവിംഗ് ഏരിയ ഡൈനിംഗ് ഏരിയ, കിച്ചൻ എന്നിവ ആയി സെറ്റ് ചെയ്യാം.
ഹാളിലേക്ക് തുറക്കുന്ന മെയിൻ വാതിലിന്റെ ഒരു ഭാഗത്ത് പ്ലൈവുഡ് പില്ലറോ മരം കൊണ്ടുള്ള പാർട്ടീഷണറോ വെച്ച് ലിവിംഗ് ഏരിയ സജ്ജീകരിക്കാം. മറ്റേ ഭാഗം ഡൈനിംഗ് ഏരിയ വഴി കിച്ചനില്ലേക്ക് എന്ന രീതിയിൽ സെറ്റ് ചെയ്യാം.
സൈനിംഗ് ഏരിയയും കിച്ചനും വേർതിരിക്കാൻ പകുതി ചുമർ കെട്ടിയോ പ്ലൈവുഡടിച്ചോ ഓപ്പൺ വിൻഡോ കൊടുക്കാം. കിച്ചനിൽ നിന്ന് ഡൈനിംഗിലേക്ക് കാഴ്ച കിട്ടും വിധത്തിൽ.
ഒരു അടി താഴെ കിച്ചൻ നിർമ്മിച്ചാലും ഈ പ്ലാനിൽ ഉൾക്കൊള്ളിക്കാവുന്നതേ ഉള്ളൂ. രണ്ട് ബെഡ് റൂമിന് കോമൺ ബാത്റൂം എന്ന രീതിയിലോ അതല്ലെങ്കിൽ രണ്ട് റൂമിൽ നിന്നും എൻട്രൻസ് വരും വിധത്തിൽ ബാത്റൂം പണികഴിപ്പിക്കുകയോ ചെയ്യാം.
അടുക്കളയോട് അനുബന്ധിച്ച് വർക്ക് ഏരിയ കൂടി ഈ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.
കടപ്പാട് : വിനീഷ വൃന്ദാവൻ